ഇസ്ലാമാബാദ്: ഇരുപതുവര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ച് ജന്മനാട്ടിലേക്കു തിരിച്ച പാക്കിസ്ഥാനി ശാസ്ത്രജ്ഞന് ഖലീല്‍ ചിസ്തി ഇന്ത്യന്‍ നീതിന്യായ വകുപ്പിനെതിരെ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ മാപ്പു ചോദിച്ചു.
കഴിഞ്ഞാഴ്ച്ച ഒരു ഹിന്ദി വാര്‍ത്താ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ചിസ്തി ഇന്ത്യന്‍ നീതിന്യായ വകുപ്പിനെതിരെ മോശം പരാമര്‍ശം നടത്തിയത്.ഇന്ത്യന്‍ നീതിന്യായ വകുപ്പ് രോഗബാധിതമാണ്,വിദ്യാഭ്യാസനമില്ലാത്തവരാണ്,അതുകൊണ്ടാണ് കേസുകള്‍ക്ക് വിധി പ്രഖ്യാപിക്കുന്നതില്‍ ഇത്ര കാലതാമസം. തന്റെ കേസിന്റെ വിധിപറയാന്‍ 20 വര്‍ഷമെടുത്ത കോടതിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പാക്കിസ്ഥാനില്‍ എത്തിയ ചിസ്തി താന്‍ ഇന്ത്യന്‍ നീതിന്യായ വകുപ്പിനെ അപമാനിച്ചിട്ടില്ലെന്നും, നിയമവ്യവസ്ഥയെ എല്ലാവിധത്തിലും ബഹുമാനിക്കുന്നതായും ,താന്‍ പറഞ്ഞകാര്യങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ ഉത്തരവു പ്രകാരമായിരിക്കും താന്‍ ഇന്ത്യയിലേക്കു തിരിച്ചു വരിക എന്നും ജന്മനാട്ടിലേക്ക് പോകാന്‍ അനുമതി നല്കിയ സുപ്രീംകോടതിയോട് ചിസ്തി നന്ദിപറഞ്ഞു.1992ല്‍ അമ്മയെ കാണാനായി ഇന്ത്യയിലെത്തിയ ചിസിതി ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് 20 വര്‍ഷായി അജ്മേര്‍ ജയിലിലായിരുന്നു.ഏപ്രില്‍ ഒന്‍പതിനാണ്് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
ഇന്ത്യന്‍ നീതിന്യായ വകുപ്പിനെ അപമാനിച്ചു എന്നാരോപിച്ച് അജ്മേരിലെ ദേവേന്ദ്ര ചൗഹാന് എന്ന അഭിഭാഷകന് ചിസ്തിക്കെതിരെ അതിവേഗകോടതിയില്‍ കേസ്ഫയല്‍ ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: