മെക്സിക്കോസിറ്റി: വിഖ്യാത ലാറ്റിനമേരിക്കന്‍ എഴുത്തുകാരന് കാര്‍ലോസ് ഫ്യുവന്റസ് (83) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്നു മെക്സിക്കൊ സിറ്റിയിലായിരുന്നു അന്ത്യം. എഴുത്തുകാരന്, കോളമിസ്റ്റ് എന്നീ നിലകളില്‍ ലോക പ്രശസ്തനാണ് അദ്ദേഹം.
രാഷ്ട്രീയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചെറുകഥകളും നോവലുകളും നാടകങ്ങളുമാണു ഫ്യൂവന്റസിനെ ശ്രദ്ധേയനാക്കിയത്. ദ ഡെത്ത് ഒഫ് അര്ട്ടെമിയൊക്രുസ്, ദ ഓള്‍ഡ് ഗ്രിംഗൊ, ദ ക്രിസ്റ്റല്‍ ഫ്രോണിയര് എന്നിവ അദ്ദേഹത്തിന്റെ രചനകളില്‍പ്പെടുന്നു. ദ ഓള്‍ഡ് ഗ്രിംഗൊ 1989 ല്‍ സിനിമയാക്കി.
1928ല്‍ പനാമയിലാണു ജനനം. സ്പാനിഷ് ഭാഷയിലാണ് പ്രധാനമായും അദ്ദേഹം എഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: