ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി രാജിവെക്കണമെന്ന്65 ശതമാനം പാക് ജനത ആഗ്രഹിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. കോടതിയലക്ഷ്യക്കേസില്‍ ഗിലാനി കുറ്റക്കാരനാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. പ്രതീകാത്മക ശിക്ഷ വിധിക്കപ്പെട്ട ഗിലാനി തല്‍സ്ഥാനത്ത് തുടരുന്നതിനെതിരെ വന്‍തോതിലുള്ള വിമര്‍ശനമാണ് പാക്കിസ്ഥാനില്‍ ഉയരുന്നത്. പാക്കിസ്ഥാനിലെ ജിയോ ന്യൂസ് ചാനല്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഗിലാനി തല്‍സ്ഥാനത്ത് തുടരുന്നതിനെ ജനങ്ങളുടെ ഇടയില്‍ സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. 36 ശതമാനം പേരും ഇക്കാര്യത്തില്‍ സന്തോഷം പ്രകടിപ്പിക്കുമ്പോള്‍, ഗിലാനിയുടെ വിധിയെ 32 ശതമാനംപേരും ദുഃഖം രേഖപ്പെടുത്തി. 31 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തിയില്ല.
ജാങ്ങ് ഗ്രൂപ്പിന്റെ ഭാഗമായ ജിയോ ന്യൂസ് ഇത്തരത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നത് ഗിലാനിയുടെ രാജിക്കുവേണ്ടിയുള്ള കുപ്രചരണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് സ്വിസ് സര്‍ക്കാരിന് കത്തെഴുതണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ഗിലാനി പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗിലാനിക്ക് പ്രതീകാത്മക ശിക്ഷയും കോടതി വിധിച്ചിരുന്നു.
തന്റെ രാജിക്കായി മുറവിളി ഉയരുന്നുണ്ടെങ്കിലും ദേശീയ അസംബ്ലി സ്പീക്കര്‍ അയോഗ്യനാക്കാതെ രാജിക്ക് തയ്യാറല്ലെന്ന് ഗിലാനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്ത്രീയും പുരുഷനും ഉള്‍പ്പെടെ 25,000 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തതെന്ന് ചാനല്‍ പറയുന്നു. എന്നാല്‍ എന്ന്, എവിടെ വെച്ചാണ് വോട്ടെടുപ്പ് നടന്നത് എന്നതിനെക്കുറിച്ച് ഒരു വിവരവും ചാനല്‍ വെളിപ്പെടുത്തിയിട്ടില്ല. കോടതി കടുത്ത ശിക്ഷ ഗിലാനിക്ക് നല്‍കണമായിരുന്നുവെന്നും ആറ് മാസമെങ്കിലും ജയില്‍ ശിക്ഷ നല്‍കണമായിരുന്നുവെന്നും 40 ശതമാനം പേര് അഭിപ്രായപ്പെട്ടുവെന്ന് ജിയോ ന്യൂസ് പറയുന്നു. ഗിലാനിക്ക് ശിക്ഷ വിധിച്ച സുപ്രീംകോടതിക്ക് 40 ശതമാനം പേരും പിന്തുണക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കോടതി വിധി തങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമാണെന്ന് കാട്ടി 26 ശതമാനം പേരും വോട്ട് ചെയ്തിട്ടുണ്ട്.
കോടതിയുടെ നിലപാട് ശരിയാണെന്ന് 61 ശതമാനം പേരും വോട്ട് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അയോഗ്യത
വന്നേക്കാമെന്ന് കോടതി
ഇസ്ലാമാബാദ്: കോതിയലക്ഷ്യക്കേസില് ശിക്ഷിക്കപ്പെട്ട പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി അയോഗ്യനായേക്കുമെന്ന് സുപ്രീംകോടതി. എംപി എന്ന നിലയില്‍ ഗിലാനി അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനായേക്കുമെന്ന് കോടതി സൂചന നല്കി. ജസ്റ്റിസ് നസീര്‍ ഉള്മുഗത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇത്തരത്തില്‍ ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് സ്വിസ് അധികൃതര്‍ക്ക് കത്തെഴുതുന്നതില്‍ പരാജയപ്പെട്ട ഗിലാനി കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ഗിലാനിയുടെ ശിക്ഷാ വിധി 77 പേജുകള്‍ ഉള്ള പകര്‍പ്പുകളായിരുന്നു. പാക് ഭരണഘടനയുടെ 63-ാം വകുപ്പ് പ്രകാരം അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ അയോഗ്യനാക്കാമെന്നാണ്. പ്രവിശ്യാ ഭരണകൂടത്തില്‍നിന്നും ഏകദേശം അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനാക്കാമെന്നാണ് നിയമം. ജനുവരി പത്തിന് തന്നെ ഇത്തരമൊരു ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു.
ഗിലാനിയുടെ ശിക്ഷാവിധി സംബന്ധിച്ച് കോടതിയില്‍ ആവശ്യമായ തെളിവുകളും വിചാരണവേളയില്‍ ഏഴംഗ ബെഞ്ച് കൊണ്ടുവന്നിരുന്നു.
കേസില്‍ ശിക്ഷിക്കപ്പെട്ട ഗിലാനി തല്‍സ്ഥാനത്ത് രാജിവെക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: