ലാഹോര്‍: സിയാച്ചിന്‍ തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ മുന്‍കൈയെടുക്കണമെന്ന് പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖാര്. കാശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ഇന്ത്യയുമായി സൗഹാര്‍ദ്ദപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് പാകിസ്ഥാന്റെ താല്പര്യമെന്നും അവര്‍ പറഞ്ഞു.
മഞ്ഞിടിച്ചിലില്‍ 140 പാക്കിസ്ഥാന് സൈനികര്‍ മരിച്ചത് കണക്കിലെടുത്ത് ഇരു രാജ്യങ്ങളും സംയുക്തമായി സിയാച്ചിനില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ തയ്യാറാവണമെന്ന് റബ്ബാനി ആവശ്യപ്പെട്ടു. ലാഹോറില്‍ ഇന്ത്യ-പാക് വ്യവസായികളുടെ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യ-പാക് പ്രശ്നപരിഹാരത്തിന് സൈനികനടപടി ആവശ്യമില്ലെന്നും സിയാച്ചിനിലെ സൈനിക പിന്മാറ്റത്തെ സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ പാക് സര്‍ക്കാര്‍ തയ്യാറാണെന്നും റബ്ബാനി പറഞ്ഞു. സിയാച്ചിന്‍ ഏകപക്ഷിയമായി സൈനിക മുക്തമാക്കാനില്ലെന്ന് നേരത്തെ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: