മോസ്കോ: നാല് വര്‍ഷത്തെ ഇടവേളക്കുശേഷം റഷ്യയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വ്ലാഡിമര്‍ പുടിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ ആന്‍ഡ്രു ഹാളില്‍ നടന്ന ചടങ്ങില്‍ 2000 പേരാണ് പങ്കെടുത്തത്. റഷ്യന്‍ ഭരണഘടനയില്‍ കൈകള്‍ വച്ചുകൊണ്ടാണ് പുടിന് സത്യവാചകം ചൊല്ലിയത്. ഇത് മൂന്നാംതവണയാണ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി ആന്ഡ്രുഹാള് സജ്ജമായത്. തന്റെ എല്ലാ സേവനങ്ങളും മാതൃരാജ്യത്തിനായി നീക്കിവക്കുന്നുവെന്നും തന്റെ ജീവിതത്തിലൂടെ രാഷ്ട്രം അര്ത്ഥവത്താകട്ടെയെന്നും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുശേഷം പുടിന് പറഞ്ഞു. ജനാധിപത്യരാജ്യമായ ഇവിടെ ജീവിക്കുവാനും തൊഴില്‍ ചെയ്യുവാനും ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും അതിനുള്ള അവസരം എല്ലാവര്ക്കും അനുവദിച്ചിട്ടുണ്ടെന്നും പുടിന് കൂട്ടിച്ചേര്‍ത്തു.
ഇതിനിടയില്‍, പുടിന്റെ സത്യപ്രതിജ്ഞയുടെ തലേന്ന് ഞായറാഴ്ച 20,000ത്തോളം വരുന്ന പ്രക്ഷോഭകര്‍ പ്രകടനം നടത്തിയിരുന്നു. ഇതിനിടയില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 400ലധികം വരുന്ന പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: