ന്യൂയോര്‍ക്ക്: പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന്റേയും ഇലക്ട്രോണിക്സ് ഭീമനായ ആപ്പിളിന്റേയും ഓഹരികള്‍ വാങ്ങില്ലെന്ന് നിക്ഷേപ സമ്രാട്ടായ വാറന്‍ ബഫറ്റ് വ്യക്തമാക്കി.അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഈ ഓഹരികളുടെ വില കുത്തനെ ഉയര്‍ന്നാലും ഞെട്ടാനില്ലെന്നും ഈ രണ്ടു കമ്പനികളുടേയും ഓഹരി വാങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒമാഹയില്‍ നടന്ന ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബഫറ്റിന്റെ നിക്ഷേപ കമ്പനിയായ ബെര്‍ക് ഷെയര്‍ ഹാത്ത്വേയ്ക്ക് മിക്ക വന്‍കിട കമ്പനികളിലും ഓഹരിയുണ്ട്.
ടെക്നോ കമ്പനികളില്‍ ഐബിഎമ്മാണ് നിക്ഷേപത്തിന് അനുയോജ്യമെന്നും അദ്ദേഹം പറഞ്ഞു. ഐബിഎമ്മില്‍ ഏറ്റവുമധികം ഓഹരിവിഹിതമുള്ള രണ്ടാമത്തെ കമ്പനിയാണ് ബഫറ്റിന്റെ ബെര്‍ക്ക്ഷെയര്‍ ഹാത്ത്വോ. എന്നാല്‍ ഗൂഗിളിന്റേയും ആപ്പിളിന്റേയും കാര്യത്തില്‍ തന്റെ വിലയിരുത്തല്‍ തെറ്റാമെങ്കിലും ഐബിഎമ്മിന്റെ കാര്യത്തില്‍ അത് സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ആണെന്നും താന്‍ 100 ശതമാനം ഊര്‍ജസ്വലനാണെന്നും പറഞ്ഞ് ബഫറ്റ് പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യക്കാരനായ അജിത് ജെയ്ന്‍, ജെയിംസ് ഹാംബ്രൂക്ക്, മാത്യൂറോസ്, ടെഡ് ഷെല്ലര്‍, ട്രോഡ് കോമ്പ്സ് എന്നിവരാണ് ഇപ്പോള്‍ പരിഗണനയില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: