യഥാര്‍ത്ഥ സ്നേഹം ശരീരത്തില്‍ അല്ല ഇരിക്കുന്നത്. അത് ആത്മാക്കള്‍ തമ്മിലുള്ള ചേര്‍ച്ചയാണ്. ആ സ്നേഹം നിത്യവും ശാശ്വതവുമാണ്. അങ്ങനെ ജീവിക്കുന്ന ഭാര്യാഭര്ത്താക്കന്മാരും അപൂര്‍വ്വമായി ലോകത്തിലുണ്ട്. ശരീരത്തില്‍ കാണുന്ന സൗന്ദര്യവും ആകര്‍ഷകത്വവും എത്രകാലം ഉണ്ടാകും? നോക്കണം ആ മഹാമായയുടെ അത്ഭുതങ്ങള്‍. യൗവ്വനയുക്തമായ ഒരു സ്ത്രീയില്‍ അഴക് പകര്‍ന്ന് ലോകത്തെ മോഹിപ്പിച്ച് പ്രപഞ്ചത്തില്‍ സൃഷ്ടിയുടെ കണ്ണി മുറിയാതെ കാക്കുന്നു ആ മഹാമായ. സ്ത്രീയും പുരുഷനും തമ്മില്‍ മോഹം ഇല്ലെങ്കില്‍ ഇവിടെ സൃഷ്ടി ഉണ്ടാകുമോ? പ്രപഞ്ചത്തിന്റെ ഉദ്ദേശം മനസ്സിലാക്കി നാം ജീവിതത്തെ സമീപിക്കണം. മോഹിപ്പിക്കുന്നത് ആര്? തന്റെ ജീവിതവും കര്‍ത്തവ്യങ്ങളും എന്താണ്? ഇതെല്ലാം അറിഞ്ഞ് ആശ്രയിക്കുമ്പോള്‍ മാത്രമേ നമുക്ക് വളര്‍ച്ച ഉണ്ടാവുകയുള്ളൂ.
ഇനിയിപ്പോള്‍ നാം സ്ത്രീയെ പേടിച്ചിരുന്നിട്ട് കാര്യമുണ്ടോ? ഇല്ല. അതുകൊണ്ടൊന്നും ജ്ഞാനം കിട്ടാന്‍ പോകുന്നില്ല. സ്ത്രീയും പുരുഷനും പരസ്പരം നോക്കില്ല എന്ന് പറഞ്ഞതുകൊണ്ട് അവരുടെ മനസ്സിന്റെ അടിത്തട്ടില്‍ കിടക്കുന്ന മോഹം മാറുമോ? അതും ഇല്ല. ഇനിയിപ്പോള്‍ ഞാന്‍ വളരെ ഫ്രീയാണ് എന്ന് പറഞ്ഞത് യാതൊരു നിയന്ത്രണവും ഇല്ലാതെ ഇടപഴകിയതുകൊണ്ട് രക്ഷകിട്ടുമോ? അവര്‍ ഒന്നാന്തരം കള്ളന്മാരാണ്. അവരുടെ ഉദ്ദേശ്യം, ചിന്ത അതൊന്ന് വേറെ തന്നെ ആയിരിക്കും. ഫ്രീയാണെന്ന് കരുതുന്നവരും ഈ കുരുക്കില്‍ നിന്നും രക്ഷപ്പെടുന്നില്ല.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: