സനാ: യെമനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ അല്‍-ക്വയ്ദയുടെ മുതിര്‍ന്ന നേതാവ് കൊല്ലപ്പെട്ടു. അമേരിക്ക വ്യോമാക്രമണത്തില്‍ വധിച്ചു. 2000ല്‍ അമേരിക്കയുടെ യുദ്ധ കപ്പല്‍ ബോംബ് വച്ച് തകര്‍ത്ത കേസില്‍ എഫ്.ബി.ഐ അന്വേഷിക്കുന്ന ഫഹദ് അല്‍ ക്വസോ ആണ് അമേരിക്കയുടെ പൈലറ്റില്ലാ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
മറ്റൊരു അല്‍-ക്വയ്ദ നേതാവിനൊപ്പം സ്വന്തം വാഹനത്തില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുമ്പോഴായിരുന്നു ആക്രമണം. 37കാരനായ ഫഹദ് അല്‍ ക്വസോയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു മില്യണ്‍ അമേരിക്കന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
യുദ്ധ കപ്പല്‍ ബോംബ് വച്ച് തകര്‍ക്കപ്പെട്ടപ്പോള്‍ 17 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് അഞ്ചു വര്‍ഷത്തോളം യെമന്‍ ജയിലിലായിരുന്ന ഫഹദ് 2007ലാണ് മോചിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: