വാഷിംഗ്ടണ്‍: യുഎസ് കോണ്‍ഗ്രസിലേക്ക് ഇത്തവണ റെക്കോര്‍ഡ് നമ്പര്‍ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 13 ഓളം പേരാണ് മത്സരിക്കുന്നത്. കാലിഫോര്‍ണിയ, മിച്ചിഗന്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ അമേരിക്കയില്‍ മുഴുവന്‍ ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. ഇന്ത്യക്കാരനായ ഹാന്സെന് ക്ലാരെ മിച്ചിഗനില്നിന്നും വീണ്ടും മത്സരിക്കുന്നുണ്ട്.
ഹിന്ദു സമുദായത്തില്‍നിന്നുള്ള തുളസി റബ്ബാര്ഡിന് ഇന്ത്യക്കാരായ അമേരിക്കന്‍ ജനതയുടെ വലിയ പിന്തുണയുണ്ട്. സൗത്ത് കരോലിനയിലെ ഗവര്‍ണറായ നിക്കി ഹാലെ, ലൂസിയാനയിലെ ഗവര്‍ണര്‍ ബോബി ജിന്തോള് എന്നിവരുടെ പ്രവര്‍ത്തനങ്ങളാണ് 12 ഓളം ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ പ്രേരണയും പ്രോത്സാഹനവും. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ടിക്കറ്റിലാണ് ഭൂരിഭാഗം വരുന്ന ഇന്ത്യന്‍-അമേരിക്കന്‍ സ്ഥാനാര്‍ത്ഥികളും യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നത്. ആദ്യം മുതല്‍ക്കെ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണക്കുന്നവരാണ് ഇന്ത്യന്‍-അമേരിക്കന്‍ ജനത.
ഉപേന്ദ്ര ചിവുകുലാ, രാജാ കൃഷ്ണമൂര്‍ത്തി, കെ.പി.ജോര്‍ജ്, ആമിബേരാ, മാനര്‍ തൃവേദി, സയിദ് താജ്, വിപിന്‍ വര്‍മ എന്നിവരാണ് ഡെമോക്രാറ്റിക് ടിക്കറ്റില്‍ മത്സരിക്കുന്ന ഇന്ത്യന്‍-അമേരിക്കന്‍ സ്ഥാനാര്‍ത്ഥികള്‍. നേപ്പാളില്‍നിന്നുള്ള ദര്ശന് റൗണിയാറും മത്സരിക്കുന്നുണ്ട്.
2010 ലെ കോണ്‍ഗ്രസിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എട്ട് പേരാണ് മത്സരിച്ചത്. ഇത്തവണ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചുകൊണ്ട് 12 പേരാണ് മത്സരരംഗത്തേക്ക് എത്തിയിരിക്കുന്നത്. ആറുമാസമേ ഇനി തെരഞ്ഞെടുപ്പിനായി ബാക്കിയുള്ളൂ.
ഇതിനിടെ, പ്രസിഡന്റ് പദത്തിലേക്ക് രണ്ടാമൂഴം തേടുന്ന ബരാക്ക് ഒബാമക്ക് അമേരിക്കയിലെ ഇന്ത്യന്‍വംശജരുടെ ശക്തമായ പിന്തുണ. അടുത്തിടെ നടന്ന സര്‍വ്വേഫലമനുസരിച്ച് 85 ശതമാനം ഇന്ത്യക്കാരും ഒബാമ വീണ്ടും പ്രസിഡന്റാകാന്‍ യോഗ്യനാണെന്ന് വിലയിരുത്തുന്നു. ഒബാമയുടെ എതിര്‍സ്ഥാനാര്‍ത്ഥിയായ മിറ്റ് റോംനി അഭിമതനല്ല എന്ന് 56 ശതമാനം പേര് തുറന്ന് പറഞ്ഞു. രാഷ്ട്രീയസ്ഥിതിഗതികള്‍ വിലയിരുത്തുന്ന സ്ഥാപനമായ ?ലേക്ക് റിസേര്‍ച്ച് പാര്ട്ണറുടേതാണ് സര്‍വ്വേ.
അമേരിക്കയിലെ ചൈനീസ് വംശജരില്‍ 68 ശതമാനം പേര് ഒബാമയെ അനുകൂലിക്കുന്നതായും സര്‍വ്വേ പറയുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാംവട്ടം മത്സരിക്കുന്ന ഒബാമ ശക്തമായ പ്രചാരണപരിപാടിയ്ക്ക് തുടക്കം കുറിച്ചതിനിടയിലാണ് സര്‍വ്വേഫലം പുറത്തുവന്നത്. പ്രധാനനഗരമായ ഒഹിയോയിലായിരുന്നു പ്രചാരണത്തിന്റെ തുടക്കം. മാറ്റത്തിനായി ഒരു വോട്ട് എന്ന തന്റെ പഴയ നയം ഒബാമ ആവര്‍ത്തിച്ചു. ഏറെ അടുത്തെത്തിയ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഒരു അവസരം കൂടി വേണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അമേരിക്ക സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് കരകയറുകയാണെന്ന് അവകാശപ്പെട്ട ഒബാമ മുഖ്യ എതിരാളിയായ മിറ്റ് റോംനിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മിഷേല്‍ ഒബാമയും ഭര്‍ത്താവിനൊപ്പം പ്രചാരണപരിപാടികളില്‍ സജീവയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: