മോസ്കോ: റഷ്യയുടെ കോക്കസസ് മേഖലയില്‍ ഡാഗെസ്ഥാന്‍ പ്രവിശ്യയിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 12 പോലീസുകാരും അടിയന്തര സേവനമന്ത്രാലയത്തിലെ മൂന്ന് രക്ഷാപ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയവക്താവ് വെളിപ്പെടുത്തി.
ഒരു പോലീസ് ചെക്ക്പോസ്റ്റിന് സമീപമാണ് ആദ്യ സ്ഫോടനം ഉണ്ടായത്. പ്രവിശ്യ തലസ്ഥാനമായ മഖ്ചകാലയില് വാഹനപരിശോധനയ്ക്കായി ട്രാഫിക് പോലീസ് ഒരു കാര്‍ തടഞ്ഞപ്പോള്‍ അത് പൊട്ടിത്തെറിക്കുകയായിരുന്നു. കാറിനുള്ളില്‍ ഘടിപ്പിച്ചിരുന്ന ഉപകരണം പ്രവര്‍ത്തിപ്പിച്ച് ഡ്രൈവര്‍ സ്ഫോടനം നടത്തുകയായിരുന്നു.
സ്ഫോടനത്തില്‍ ഇരുപതിലേറെ കാറുകള്‍ക്ക് കേടുപാടുകള്‍ പറ്റി. റഷ്യയിലെ ഡാഗെസ്ഥാനിലും കോക്കസസ് മേഖലകളിലും സുരക്ഷ സേനയ്ക്കെതിരെ അടുത്തകാലത്തായി ഭീകരാക്രമണങ്ങള്‍ പതിവായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: