ഖാര്: വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നാല് സുരക്ഷ ഉദ്യോഗസ്ഥരുള്‍പ്പെടെ 17 പേര് കൊല്ലപ്പെട്ടു. ബാജുര് ഗോത്ര പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥന് ഫസല്‍ റാബിയും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരിലുള്‍പ്പെടുന്നു.
2011ല്‍ താലിബാനുമായുള്ള ഏറ്റുമുട്ടലിന് ചുക്കാന്‍ പിടിച്ചതിന് റാബിയെ ധീരതയ്ക്കുള്ള പുരസ്കാരം നല്കി രാജ്യം ആദരിച്ചിരുന്നു. ശക്തിയേറിയ സ്ഫോടനത്തില്‍ നിരവധി കടകളും വാഹനങ്ങളും തകര്‍ന്നു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരുമേറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: