ലാഹോര്‍: പാക് സര്‍ക്കാരിനെതിരെ ഹൈക്കോടതി നോട്ടീസ്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ പരാജയപ്പെട്ട പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയും തല്‍സ്ഥാനത്ത് തുടരുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ടതിനുശേഷമാണ് പാക് ഫെഡറല്‍ സര്‍ക്കാരിന് നോട്ടീസയച്ചത്. അതേസമയം, ഇതേ ഹര്‍ജി മറ്റൊരു കോടതി ഇന്നലെ തള്ളി. ജമാത്ത്-ഉദ്-ദവ നേതാവ് ഹഫീസ് മുഹമ്മദ് സയിദിന്റെ അഭിഭാഷകനായ എ.കെ. ദോഗറാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി കോടതിയില്‍ വാദിച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് ഗിലാനിയെ നീക്കംചെയ്യണമെന്നും സ്ഥാനത്തുനിന്ന് അയോഗ്യനാക്കുന്നതിന്മറ്റൊരു നടപടികളും ആവശ്യമില്ലെന്നും ദോഗര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിയെ അയോഗ്യനാക്കുന്നതില്‍ കോടതിക്ക് ഭയമില്ലെന്ന് വാദം കേട്ടതിനുശേഷം ചീഫ് ജസ്റ്റിസ് ഷെയ്ഖ് അസ്മാത്ത് സയിദ് അറിയിച്ചു. ഭരണഘടനയനുസരിച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ അടുത്ത വാദം ഈമാസം ഏഴിന് കേള്‍ക്കും. വിഷയത്തില്‍ കൂടുതല്‍ തീരുമാനമെടുക്കുന്നതിന് അറ്റോര്‍ണി ജനറലിനെകൂടി ചുമതലപ്പെടുത്തി. കഴിഞ്ഞ മാസം 26 നാണ് ഗിലാനി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: