ടെഹ്റാന്: ലോക രാഷ്ട്രങ്ങളും ഇറാനും തമ്മില്‍ ഇനി നടക്കാനിരിക്കുന്ന ആണവ ചര്‍ച്ചയില്‍ പ്രതീക്ഷയുളളതായി ഇറാനിയന്‍ വിദേശകാര്യമന്ത്രി അലി അക്ബര്‍ സാലിഹി വിശ്വാസം പ്രകടിപ്പിച്ചു.
അര്‍മേനിയന്‍ വക്താവ് എഡ്വാര്‍ഡ് നല്ബന്ധീയനുമൊത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഈ മാസം ആദ്യവാരം ഇസ്താന്‍ബുളില്‍വച്ച് നടന്ന ചര്‍ച്ച വിജയകരമായിരുന്നെന്നും അതുപോലെ തന്നെ ബാഗ്ദാദില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയും വിജയകരമായിരിക്കുമെന്ന പ്രതീക്ഷയിലാണെന്നും സിന്ഹുഹയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്താന്‍ബൂളിലെ ചര്‍ച്ചക്കുവേണ്ടി ഒരു പടി കൂടുതല്‍ മുന്നോട്ട് ചിന്തിച്ചെന്നും ദൈവത്തിന്റെ സഹായത്താല്‍ ബാഗ്ദാദിലെ ചര്‍ച്ചയും വിജയകരമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാധാനപരമായ ചര്‍ച്ചയിലൂടെ ഇറാന്റെ ആണവപദ്ധതികള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിജയകരമായി നടക്കുമെന്ന് അര്‍മേനിയന്‍ വിദേശകാര്യമന്ത്രി നല്ബന്ധിയന് വ്യക്തമാക്കി.
ഈ മാസം ആദ്യവാരം തുര്‍ക്കിയിലെ ഇസ്താബുളില്വെച്ച് ഇറാനും യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ അഞ്ച് സ്ഥിരാംഗങ്ങളായ യുഎസ്, ബ്രിട്ടന്, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നിവരുമായി നടത്തിയ ചര്‍ച്ച വിജയകരമായതിനെത്തുടര്‍ന്നാണ് മെയ് 23 ന് വീണ്ടുമൊരു ചര്‍ച്ചക്ക് ഇറാന് തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: