കൊച്ചി: സംസ്ഥാനത്ത് പൊതുവിതരണ സമ്പ്രദായത്തിന്റെ കാര്യക്ഷമത ഉറപ്പ് വരുത്താന്‍ കേന്ദ്രസംഘം എത്തുമെന്ന് കേന്ദ്രമന്ത്രി കെ. വി. തോമസ് പറഞ്ഞു. കേരളത്തില്‍ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ ജനങ്ങളില്‍ എത്തുന്നില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സംഘം എത്തുന്നത്. സംസ്ഥാനത്തിനുള്ള ഗോതമ്പ് വെട്ടിക്കുറച്ചു എന്ന പ്രചരണം ശരിയല്ല. ആവശ്യമായ മുഴുവന്‍ ഗോതമ്പും റേഷന്‍കടകള്‍ വഴി വിതരണം ചെയ്യാന്‍ കഴിയാത്തതിനാല്‍
ആട്ടയാക്കി സപ്ലൈകോ വഴി വിതരണം ചെയ്യുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ഈ തീരുമാനം. കേരളത്തില്‍ ഗാര്‍ഹിക പാചക വാതക കണക്ഷന് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത്. മത്സ്യബന്ധന ബോട്ടുകളുടെ കണക്കെടുപ്പ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഇത്തരം ബോട്ടുകള്‍ക്കാവശ്യമായ മണ്ണെണ്ണ വിഹിതം വര്‍ദ്ധിപ്പിക്കുന്ന കാര്യം പെട്രോളിയം മന്ത്രാലയം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ റെഡ്റിബണ്‍ എക്സ്പ്രസ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: