ആലുവ: ഭൂരിഭാഗം ജനങ്ങളും കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പെരിയാറിലെ വെള്ളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരകമായ രാസമാലിന്യങ്ങള്‍ കലര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാനജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ് ആവശ്യപ്പെട്ടു. ആലുവ അന്നപൂര്‍ണ ആഡിറ്റോറിയത്തില്‍ നടന്ന യുവമോര്‍ച്ച എറണാകുളം ജില്ലയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിയാറിലെ ജലം പരിശോധിച്ച് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് മാസങ്ങളോളം വൈകി സമര്‍പ്പിച്ചത് മലിനീകരണ നിയന്ത്രണ ബോര്‍ഡും ചിലവ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള അവിശുദ്ധബന്ധം കൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. ചില പ്രമുഖ ട്രേഡ്യൂണിയനുകള്‍ ജലപരിശോധനാറിപ്പോര്ട്ടിനെതിരെ രംഗത്ത് വന്നതും ഇതിനുദാഹരണമാണ്, അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അരുണ്‍കല്ലാത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എസ്.ഷൈജു, ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് മുതിരക്കാട്, വി.കെ.ബസിത്കുമാര്‍, എ.എസ്.ഷിനോസ്, പി.എച്ച്.ഷൈലേശ്, ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു. പെരിയാര്‍ മലിനപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മെയ് 1 മുതല്‍ 10 വരെ തീയിതികളില് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടത്തുവാന്‍ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: