കൊച്ചി: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ഒഡിസായിലെ കാളഹണ്ടി ശ്രീരാമകൃഷ്ണ ആശ്രമത്തില്‍ നിന്നും ജനുവരി 31ന് സ്വാമി വൈരാഗ്യാനന്ദ ഉദ്ഘാടനം ചെയ്ത് അനുഗ്രഹിച്ച നൂറു ദിവിസം നീണ്ടു നില്ക്കുന്ന ഭാരത പരിക്രമയാത്ര കൊച്ചിയില്‍ എത്തിച്ചേര്‍ന്നു.
20 അടിയോളം ഉയരമുള്ള സ്വാമിജിയുടെ ശില്പം വഹിച്ചുകൊണ്ടുള്ള യാത്രയ്ക്ക് സ്വാമി ഈശ്വരാനന്ദ, നിത്യബോധാനന്ദ മഹാരാജ്, യാത്ര കോ-ഓര്‍ഡിനേറ്റര്‍ എ.പി.പട്നായിക്ക് എന്നിവര്‍ അടങ്ങുന്ന 20 ഓളം സന്യാസി ശ്രേഷ്ഠന്മാരും ഗുമ്റ, ദാല്ക്കായി ആദിവാസി വിഭാഗത്തിലെ നൃത്തം അവതരിപ്പിക്കുന്ന കൊച്ചു കലാകാരന്മാരും യാത്രയെ അനുഗമിക്കുന്നു. കൊച്ചിയില്‍ എത്തിയ യാത്രയ്ക്ക് സ്വാമി വിവേകാനന്ദന് വന്നിറങ്ങിയ ചരിത്ര പ്രാധാന്യമുള്ള എറണാകുളം ബോട്ടുജെട്ടിയില്‍ വിഎച്ച്പി സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.സി.വല്സന്, വിഭാഗ് സെക്രട്ടറി എന്‍.ആര്.സുധാകരന്, ധര്‍മ പ്രസാര്‍ കണ്‍വീനര്‍ കെ.ആര്.ശശിധരന്, ബിജെപി ഭാഷാ സെല്‍ കണ്‍വീനര്‍ സി.ജി.രാജഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് കാലടയില്‍ എത്തിച്ചേര്‍ന്ന യാത്ര കന്യാകുമാരിയിലേയ്ക്ക് തിരിയ്ക്കും. ഏകദേശം ഇരുപത്തി അയ്യായിരം കിലോമീറ്ററില്‍ അധികം യാത്ര ചെയ്ത സംഘം മെയ് 13ന് കാളഹണ്ടിയില്‍ മടങ്ങി എത്തും. വിവേകാനന്ദന് വിഭാവന ചെയ്ത ശക്തമായ ഒരു രാഷ്ട്രം പുനര്‍നിര്‍മാണമാണ് യാത്രയുടെ ലക്ഷ്യം കലൂര്‍ പാവക്കുളം മഹാദേവക്ഷേത്രവും അംഗങ്ങള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: