പള്ളുരുത്തി: ചെല്ലാനം, പാണ്ടിക്കുടി റോഡ് ടാറിംഗ് ജോലികള്‍ വൈകുമെന്ന് പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാലവര്‍ഷം റോഡുപണി വേളയിലെത്താന് സാധ്യതയുള്ളതിനാല്‍ നിര്‍മ്മാണം മുഴുപ്പിക്കാന്‍ സാധിക്കാതെ വരും. ഇത് കൂടാതെ റോഡിന്റെ ഗുണനിലവാരവും ഉറപ്പിക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ9ന് എംഎല്‍എ ഡൊമിനിക് പ്രസന്റേഷന്റെ സാന്നിധ്യത്തില്‍ ചെല്ലാനം പഞ്ചായത്ത് ഓഫീസില്‍ കൂടിയ യോഗത്തില്‍ ടാറിംഗിനായി തുക അനുവദിച്ചുവെന്നും അടിയന്തര പ്രാധാന്യത്തോടെ റോഡ് നിര്‍മ്മാണം നടത്തുമെന്നും പറഞ്ഞിരുന്നു.
എന്നാല്‍ എറണാകുളം പിഡബ്ല്യുഡി റെസ്തൗസില് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു. റോഡ് നിര്‍മാണത്തിനായി ചെല്ലാനത്തുകാര്‍ നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. ചില സംഘടനകള്‍ റോഡ് നിര്‍മാണത്തിനായി കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: