നെടുമ്പാശ്ശേരി: തെക്കേ അടുവാശ്ശേരി ശ്രീ വാസുദേവപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന അഷ്ടലക്ഷ്മീ താംബൂല സമര്‍പ്പണ മഹോത്സവത്തിന് തുടക്കം.
മെയ് 1 വരെയാണ് അഷ്ടലക്ഷ്മീ താംബൂലസമര്‍പ്പണം. ലക്ഷ്മീ സമേതനായ മഹാവിഷ്ണു സങ്കല്‍പ്പത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. വില്വമംഗലം സ്വാമികള്‍ക്ക് മഹാലക്ഷ്മി ഈ ക്ഷേത്രത്തില്‍ വച്ച് ദര്‍ശനം നല്‍കിയെന്നും തുടര്‍ന്ന് വില്വമംഗലത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം അക്ഷയതൃതീയ മുതല്‍ എട്ടുദിവസം അഷ്ട ഐശ്വര്യ പ്രദായിനിയായി ദര്‍ശനം നല്‍കാമെന്ന് സമ്മതിച്ചുവെന്നുമാണ് ഐതിഹ്യം. മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഒരുമിച്ച് ദര്‍ശനം നല്‍കുന്ന എട്ട് നാളുകളില്‍ വെറ്റില, അടയ്‌ക്ക, യഥാശക്തി പണം എന്നവ തിരുമുല്‍ക്കാഴ്ചയായി സമര്‍പ്പിക്കുന്ന ചടങ്ങാണ് താംബൂലസമര്‍പ്പണം. എട്ട് ദിവസങ്ങളിലും എട്ട് ഭാവങ്ങളിലാണ് ലക്ഷ്മീ ദേവി ദര്‍ശനം നല്‍കുന്നത്. ഇന്ന് ഗജലക്ഷ്മി, നാളെ സന്താനലക്ഷ്മി, 27 ന് വിജയലക്ഷ്മി, 28 ന് ധാന്യലക്ഷ്മി, 29 ന് ആദിലക്ഷ്മി, 30 ന് ധനലക്ഷ്മി, മെയ് 1 ന് മഹാലക്ഷ്മി എന്നീ ഭാവങ്ങളിലാണ് ദര്‍ശനം നല്‍കുന്നത്.
രാവിലെ 5ന് നടതുറക്കല്‍, 10.30ന് മഹാകളഭാഭിഷേകം, ഉച്ചപൂജയ്‌ക്കുശേഷം 12.30ന് താംബൂലസമര്‍പ്പണം, തുടര്‍ന്ന് പ്രസാദഊട്ട്. മറ്റ് ഏഴ് ദിവസങ്ങളില്‍ രാവിലെ 5ന് നടതുറക്കല്‍, ഉച്ചപൂജയ്‌ക്കുശേഷം 12.30ന് നടഅടയ്‌ക്കും, വൈകിട്ട് 4.30ന് നടതുറക്കും, രാത്രി 8.30 ന് നട അടയ്‌ക്കും. ക്ഷേത്രത്തിലെത്താന്‍ ആലുവ, പറവൂര്‍ ഡിപ്പോകളില്‍നിന്ന് ട്രാന്‍സ്പോര്‍ട്ട് ബസ് സര്‍വീസുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: