വെനിസ്വേല: അര്‍ബുദരോഗ ബാധിതനായ വെനിസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് മരിച്ചെന്ന വാര്‍ത്തക്കിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു. താന്‍ ഉടനെ നാട്ടില്‍ തിരിച്ചെത്തുമെന്നും ഷാവേസ് പറഞ്ഞു. എട്ടു ദിവസത്തിന് ശേഷമാണ് ഷാവേസ് പൊതുവേദിയില്‍ എത്തുന്നത്. ഷാവേസിന്റെ നില ഗുരുതരമാണെന്നും അദ്ദേഹം മരിച്ചെന്നുമുള്ള അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. ക്യൂബയില്‍ ചികിത്സയിലിരിക്കെ മരിച്ചെന്നാണ് വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ഇത് അസത്യമായ വാര്‍ത്തയാണെന്നും ഇത്തരം അഭ്യൂഹങ്ങള്‍ വരുംദിനങ്ങളിലും കേള്‍ക്കാമെന്നും ഷാവേസ് പറഞ്ഞു. തന്റെ എതിരാളികളാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവിടുന്നത്. ക്യൂബയില്‍ ക്യാന്‍സറിന് വേണ്ടിയുള്ള റേഡിയേഷന് തെറാപ്പി നത്തിവരുകയാണെന്നും ഒരു റൗണ്ട് കൂടിയുള്ള ചികിത്സ ക്യൂബയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചികിത്സ കഠിനമാണ്. എന്നാല്‍ മനഃശക്തി, ധൈര്യം, വിശ്വാസം എന്നിവ സംഭരിച്ചു താന്‍ തിരിച്ചെത്തുമെന്നും ഷാവേസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: