പുല്ലൂറ് : ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണ്ണമായി മുട്ട് മടക്കിയതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പറഞ്ഞു. ബിജെപി പുല്ലൂറ് – പെരിയ പഞ്ചായത്ത് കമ്മിറ്റി പുല്ലൂറ് മധുരമ്പാടിയില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം നോക്കി വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരെ നിയമിക്കുന്നു, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുക്കുന്നു. തികച്ചും ഹിന്ദു വിരുദ്ധമായ ഇത്തരം നീക്കങ്ങള്‍ ഭാവിയില്‍ കേരളത്തിലെ കാശ്മീരാക്കും എന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ കുഞ്ഞിരാമന് മാരാംവളപ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത്, ആര് എസ് എസ് ജില്ലാ കാര്യവാഹ് എ വേലായുധന് കൊടവലം, ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് ആര് ഗണേശ്, മണ്ഡലം ട്രഷറര്‍ നഞ്ചില്‍ കുഞ്ഞിരാമന് എന്നിവര്‍ സംബന്ധിച്ചു. പരിവാര്‍ സങ്കല്‍പ്പത്തെ കുറിച്ച് ആര്‍എസ് എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് ബി ഉണ്ണികൃഷ്ണന് സംസാരിച്ചു. അനില്‍കുമാര്‍ മാടിക്കാല്‍ സ്വാഗതവും ചന്ദ്രന് പൊള്ളക്കട നന്ദിയും പറഞ്ഞു. പുതിയ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി ഗോവിന്ദന് കേളോത്ത് (പ്രസിഡണ്ട്), അനില്‍കുമാര്‍ മാടിക്കാല്‍ (ജനറല്‍ സെക്രട്ടറി), ഗോവിന്ദന് ആയംപാറ, കുഞ്ഞികൃഷ്ണന് മധുരമ്പാടി, കാര്‍ത്യായനി കേളോത്ത് (വൈസ് പ്രസിഡണ്ടുമാര്‍), കുമാരന് കൂടാനം, ചന്ദ്രന് പൊള്ളക്കട, ഗോവിന്ദന് കരുണാലയം (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. മെയ് അവസാനം നടക്കുന്ന കൊടവലം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കാന്‍ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: