ഭുവനേശ്വര്‍: തട്ടിക്കൊണ്ടുപോയ ബിജെഡി എംഎല്‍എ ജിന ഹികാകയെ മോചിപ്പിക്കാന്‍ മാവോയിസ്റ്റുകള്‍ പുതിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു. അറസ്റ്റ് ചെയ്ത മുഴുവന്‍ ചാസിമുലിയ ആദിവാസി സംഘ് പ്രവര്‍ത്തകരേയും വിട്ടയക്കണമെന്നാണ് ആവശ്യം.
നേരത്തെ 29 തടവുകാരെ മോചിപ്പിക്കണമെന്ന് മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 25 പേരെ മോചിപ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം മാവോയിസ്ററുകള്‍ തള്ളുകയായിരുന്നു. മാവോയിസ്റ്റ് നേതാവ് ദയയാണ് ഈ ആവശ്യം അറിയിച്ചത്. സര്‍ക്കാര്‍ നയങ്ങള്‍ക്ക് തങ്ങള്‍ എതിരാണ്. വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. മാവോയിസ്ററുകള്ക്കെതിരെയുള്ള നടപടി എത്രയുംവേഗം അവസാനിപ്പിക്കണമെന്നും ഇവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. തെലുങ്കില്‍ എഴുതിയ വാര്‍ത്താക്കുറിപ്പ് മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു.
സര്‍ക്കാര്‍ ആവശ്യം നിരാകരിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 25 ന് ജിനയെ ജനകീയ കോടതിയില്‍ ഹാജരാക്കുമെന്ന് മാവോയിസ്റ്റുകള്‍ അറിയിച്ചു. മാര്‍ച്ച് 24 ന് കൊരാപുട് ജില്ലയില്‍നിന്നാണ് ജിന ഹിക്കാക്കയെ തട്ടിക്കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: