ന്യൂദല്‍ഹി: ലഫ്റ്റനന്റ് കേണല്‍ ബിക്രം സിംഗിനെ കരസേനാ മേധാവിയാക്കരുതെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി രഹസ്യമായി വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് കത്ത് നല്കി. പരസ്യവിചാരണ രാജ്യതാത്പരത്തിന് എതിരാകുമെന്ന് കാണിച്ച് പൊതുതാത്പര്യ ഹര്‍ജി നല്കിയവരാണ് സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയത്.
ബിക്രം സിംഗിനെ കരസേനാ മേധാവിയാക്കരുതെന്ന് കാണിച്ച് റിട്ട.അഡ്മിറല്‍ രാംദാസ്, മാധ്യമപ്രവര്ത്തകന് സാം രാജപ്പ, മുന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷണര്‍ എന്‍. ഗോപാലസ്വാമി, സാമൂഹ്യപ്രവര്‍ത്തകന്‍ എം.ജി ദൈവസഹായം എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
സേനയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് രഹസ്യ വിചാരണ ആവശ്യപ്പെടുന്നത്. പരസ്യ വിചാരണയില്‍ കോടതി പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാം എന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പൊതുതാത്പര്യ ഹര്‍ജിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം തടസഹര്‍ജി നല്‍കിയിരുന്നു. നാളെയാണു സുപ്രീംകോടതി വാദം കേള്‍ക്കുന്നത്.
കശ്മീരില്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ ബിക്രം സിങ്ങിനു പങ്കുണ്ടെന്നും നിയുക്ത കരസേനാ മേധാവിയായുള്ള നിയമനം രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: