കണ്ണൂറ്: എച്ച്.ഐ.വി/എയ്ഡ്സ് പ്രതിരോധ സന്ദേശവുമായി റെഡ് റിബണ്‍ എക്സ്പ്രസ് ൨൪ന് ജില്ലയിലെത്തുമെന്ന് ജില്ലാ കലക്ടര്‍ ഡോ.രത്തന്‍ ഖേല്‍ക്കര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ൨൪നും ൨൫ നും കണ്ണൂറ് റെയില്‍വേ സ്റ്റേഷനിലാണ് പരിപാടി. കഴിഞ്ഞ ജനുവരി ൧൨ന് ദല്‍ഹി മുഖ്യമന്ത്രിയാണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. ജില്ലയിലെ പരിപാടി ൨൪ന് രാവിലെ ൯.൩൦ന് എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.സരള അദ്ധ്യക്ഷത വഹിക്കും. എച്ച്.ഐ.വി. പ്രതിരോധത്തെക്കുറിച്ചും വിവിധ സേവനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക, എച്ച്.ഐ.വി. അണുബാധിതരോടുള്ള വിവേചനവും സാമൂഹ്യനിന്ദയും ഇല്ലാതാക്കുക, എച്ച്.ഐ.വിക്കും എയ്ഡ്സിനുമെതിരായ പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ധാരണ സൃഷ്ടിക്കുക, ഗുണകരമായ ജീവിതശൈലിയും ആരോഗ്യകരമായ ശീലങ്ങളും വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് റെഡ് റിബണ്‍ എക്സ്പ്രസ്സ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാജീവ് ഗാന്ധി ഫൗണ്ടേഷനാണ് പ്രചാരണ പരിപാടിക്ക് രൂപം കൊടുത്തത്. ദേശീയ എയ്ഡ്സ് നിയന്ത്രണ ഓര്ഗനൈസേഷന്, കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി, ആരോഗ്യകേരളം, നെഹ്രു യുവകേന്ദ്ര, സാമൂഹ്യക്ഷേമ വകുപ്പ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, വിവിധ കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. ൨൩ന് പാലക്കാട് നിന്നാരംഭിച്ച് മെയ് ൫ന് തിരുവനന്തപുരത്ത് കേരള പര്യടനം പൂര്‍ത്തിയാക്കും. എട്ട് കോച്ചുകളാണ് റെഡ് റിബണ്‍ എക്സ്പ്രസില്‍ ഉണ്ടാവുക. എച്ച്.ഐ.വി/എയ്ഡ്സ് ബോധവല്‍ക്കരണ പ്രദര്‍ശനം, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, സ്വയംസഹായ സംഘം പ്രവര്‍ത്തകര്‍, യുവാക്കള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കാനുള്ള സംവിധാനം ഉണ്ടാകും. ഒരു കോച്ചില്‍ പൊതുജനാരോഗ്യം, ശുചിത്വം, പ്രജനന ശൈശവ ആരോഗ്യ പരിപാടി, ക്ഷയം, മലമ്പനി, എച്.൧ എന്‍ ൧ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. രാവിലെ ൯ മണിമുതല്‍ വൈകുന്നേരം ൬ മണിവരെയാണ് പ്രവേശനം. ഇതോടനുബന്ധിച്ച് ൨൪ന് പുതിയതെരു, പാപ്പിനിശ്ശേരി, പഴയങ്ങാടി, പയ്യന്നൂറ്, ചക്കരക്കല്ല്, താഴെചൊവ്വ, മട്ടന്നൂറ്‍, ഇരിട്ടി എന്നിവിടങ്ങളിലും ൨൫ന് മയ്യില്‍, ഇരിക്കൂറ്, ശ്രീകണ്ഠപുരം, തളിപ്പറമ്പ്, പിണറായി, തലശ്ശേരി, കൂത്തുപറമ്പ്, പാനൂറ് എന്നിവിടങ്ങളിലും ബോധവല്‍ക്കരണപരിപാടി നടത്തും. ഡിഎംഒ ഡോ.ആര്.രമേഷ്, ഡോ.പി.പി.പ്രമോദ്കുമാര്‍, ഡോ.എം.വി.നിതാ വിജയന്, കെ.ആര്.അജയ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: