കൊച്ചി: ഇന്റര്‍നെറ്റ് ബാങ്കിംഗ് തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ പിടിയിലായ ഹൈദരാബാദ് സ്വദേശികളെ എറണാകുളം സിജെഎം കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഹൈദരാബാദ് അഗപ്പുര നാമ്പള്ളി സ്വദേശി ഹമീദ് എന്ന് വിളിക്കുന്ന മിര്‍സാ ജാഫര്‍ ബെയ്ഗ് (28), ഷേയ്ക്ക് ഹൈന് അലി (34) എന്നിവരെയാണ് റിമാന്റ് ചെയ്തത്. മുഹമ്മദ്അലി, അബ്ദുള്‍ ഹമീദ് എന്നീ രണ്ട് പ്രതികളെ കിട്ടാനുണ്ട്.
ഡോ. ഷബീര്‍ റാവുത്തറുടെ വ്യാജ പാസ്പോര്‍ട്ട് രേഖകള്‍ സമര്‍പ്പിച്ച് വോഡാഫോണ്‍ സിംകാര്‍ഡ് സംഘടിപ്പിച്ച് 11.17ലക്ഷം രൂപ തട്ടിയെടുത്തതായിട്ടാണ് കേസ്.
ഡോക്ടറുടെ ആക്സിസ് ബാങ്ക് അക്കൗണ്ടില്‍നിന്നാണ് പണം പിന്‍വലിക്കപ്പെട്ടത്. നൈജീരിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘത്തിന് ഇതില്‍ പങ്കുള്ളതായി സംശയിക്കുന്നു.
ഡോക്ടറുടെ രണ്ട് അക്കൗണ്ടുകളില്‍നിന്നാണ് 11 ലക്ഷം രൂപ 20 അക്കൗണ്ടുകളിലേക്ക് മാറ്റിയത്. തുടര്‍ന്ന് വിവിധ എടിഎമ്മുകളില്‍നിന്നും തുക പിന്‍വലിക്കുകയായിരുന്നു.
മൊബെയില്‍ കമ്പനിയിലെയും ബാങ്കിന്റെ ജീവനക്കാരും സംശയത്തിന്റെ നിഴലിലാണ്. അടുത്ത ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും. വിവിധ സംഘങ്ങളായി പോലീസുകാര്‍ മുംബൈയിലേക്കും വിവിധ സംസ്ഥാനങ്ങളിലേക്കും പോയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: