ന്യൂദല്‍ഹി: മുന്‍ രാജ്യസഭാ ഉപനേതാവ് എസ്.എസ്. ആലുവാലിയ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ഝാര്‍ഖണ്ഡില്‍നിന്നും മത്സരിക്കും. ഇന്നലെ ബിജെപി നേതൃത്വത്തിലാണ് ആലുവാലിയ മത്സരിക്കുന്ന വിവരം പ്രഖ്യാപിച്ചത്. നാലുതവണ രാജ്യസഭാ എംപിയായ ആലുവാലിയയുടെ കാലാവധി ഈ മാസം രണ്ടിന് അവസാനിച്ചിരുന്നു. ഝാര്ഖണ്ഡില്നിന്നുതന്നെയാണ് കഴിഞ്ഞതവണയും അദ്ദേഹം എംപിയായി രാജ്യസഭയില്‍ എത്തിയത്.
തന്നില്‍ വിശ്വാസം അര്‍പ്പിച്ച് വീണ്ടും രാജ്യസഭാ സീറ്റിലേക്ക് ഉയര്‍ത്തിക്കാട്ടിയതിന് ആലുവാലിയ ബിജെപി നേതൃത്വത്തിനോട് നന്ദി അറിയിച്ചു.
ഝാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പ് വിവാദങ്ങളോടെയാണ് കടന്നുപോയത്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്.കെ. അഗര്‍വാളിന്റെ മകന്റെ കാറില്‍നിന്നും 2.15 കോടി തെരഞ്ഞെടുപ്പ് വേളയില്‍ പിടികൂടിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിന് പണം ഉപയോഗിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്തുവന്നിരുന്നു. പുതിയ തെരഞ്ഞെടുപ്പ്കമ്മീഷന് പ്രഖ്യാപിച്ചതോടെ ബിജെപി നേതൃത്വം പുനരാലോചിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആലുവാലിയക്ക് ഈ അവസരം ലഭിച്ചത്. മെയ് രണ്ടിനാണ് രണ്ട് സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.
കൂട്ടുമന്ത്രിസഭയായ ഝാര്‍ഖണ്ഡില്‍ ജെഎംഎമ്മിനും ബിജെപിക്കും 18 എംഎല്‍എമാരാണുള്ളത്. രാജ്യസഭാ സീറ്റിലേക്ക് വിജയിക്കുന്നതിന് 24 വോട്ടുകളുടെ ഭൂരിപക്ഷമാണ് വേണ്ടത്. എജെഎസ്യും ജെഡി (യു) സ്വതന്ത്രര്‍ എന്നിവയുടെ പിന്തുണയും കൂട്ടുമന്ത്രിസഭക്കുണ്ട്.
സുപ്രീംകോടതി അഭിഭാഷകന് സഞ്ജീവ് കുമാറിനെയാണ് ജെഎസ്എം ഉയര്‍ത്തിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: