ഇസ്ലാമാബാദ്: സിയാച്ചിനില്‍നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തയ്യാറാകണമെന്ന് പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്.
സേനയെ പിന്‍വലിക്കുന്നതില്‍ സിയാച്ചിന്‍ മേഖലയ്ക്ക് മുന്‍ഗണന നല്‍കണം. ഇരുരാജ്യങ്ങളില്‍നിന്നും സേനയെ പിന്‍വലിക്കാന്‍ പാക് സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. ഇന്ത്യയ്ക്കുവേണ്ടി പാക്കിസ്ഥാന് കാത്തുനില്‍ക്കേണ്ടതില്ല. ഇവിടെ ഈഗോ പ്രശ്നത്തിന്റെ ആവശ്യകതയില്ലെന്നും നവാസ് ഷെരീഫ് വ്യക്തമാക്കി. ഇന്നലെ സിയാച്ചിന്‍ മേഖലയിലെ പാക് ആര്‍മി ക്യാമ്പ് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ ഏഴിന് ഈ മേഖലയിലുണ്ടായ ഹിമപാതത്തെത്തുടര്ന്നുണ്ടായ മഞ്ഞിടിച്ചിലില്‍ നിരവധി സൈനികരെ കാണാതായിരുന്നു.
സിയാച്ചിന്‍ മേഖലയിലെ സേനാ വിന്യാസത്തിന് മാത്രമായി ഇന്ത്യയും പാക്കിസ്ഥാനും കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളും പരസ്പ്പര ധാരണയിലെത്തി സേനയെ പിന്‍വലിക്കാന്‍ തയ്യാറാകണം. ഇത്രയും രൂപ സാധാരണക്കാരായ ജനതയ്ക്കുവേണ്ടി ചെലവഴിക്കാന്‍ മറ്റീവ്ക്കണം, ഷെരീഫ് പറഞ്ഞു. ഹിമപാതത്തില്‍ കാണാതായ സൈനികരുടെ ബന്ധുക്കളേയും ഷെരീഫ് സന്ദര്‍ശിച്ചു. അപകടം നടന്നശേഷം സ്ഥലം സന്ദര്‍ശിക്കുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് നവാസ് ഷെരീഫ്. 1984 മുതലാണ് ഇന്ത്യയും പാക്കിസ്ഥാനും അതിര്‍ത്തി പ്രദേശമായ സിയാച്ചിനില്‍ സേനാവിന്യാസം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: