കൊച്ചി: പ്രഥമ ശ്രീലക്ഷ്മിപ്രഭാ പുരസ്കാരം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ക്ക്. ആലുവ താലൂക്കിലെ പുതുവാശ്ശേരി മങ്ങാടത്തമ്മ മഹാലക്ഷ്മി ക്ഷേത്രമാണ് സ്ത്രീകള്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ പുരസ്കാരത്തിന് ശശികല ടീച്ചറെ തെരഞ്ഞെടുത്തത്.
താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 27 വെള്ളിയാഴ്ച രാത്രി ഏഴ്മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ കാലടി ശ്രീരാമകൃഷ്ണാശ്രമാധ്യക്ഷന് സ്വാമി അമലേഷാനന്ദജി മഹാരാജ് പുരസ്കാര സമര്‍പ്പണം നടത്തും. ചടങ്ങില്‍ ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തുമെന്നും ക്ഷേത്രസംരക്ഷണ സമിതി മുഖ്യരക്ഷാധികാരി മണിമന്ദിരം കൃഷ്ണകുമാര്‍ പത്രപ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: