ന്യൂദല്‍ഹി: തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരെ തങ്ങള്‍ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ)യെ സമീപിച്ചുവെന്ന വാര്‍ത്തകളെ ശ്രീലങ്ക നിഷേധിച്ചു. കൂടംകുളം ആണവനിലയത്തിനെതിരെ സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തി ശ്രീലങ്ക നിലപാടെടുത്തിട്ടില്ലെന്ന് ശ്രീലങ്കയിലെ അറ്റോമിക് എനര്‍ജി അതോറിറ്റി (എഇഎ) ചെയര്മാന് ആര്.എല്‍.വിജയ വര്‍ദ്ധന പറഞ്ഞു. ഇന്ത്യയില്‍നിന്നുള്ള പാര്ലമെന്റേറിയന്മാരുടെ പ്രതിനിധിസംഘം ശ്രീലങ്കയിലെ യുദ്ധബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന പശ്ചാത്തലത്തിലാണ് എഇഎ ചെയര്മാന് ആര്.എല്‍.വിജയവര്‍ധന ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ഇന്ത്യന്‍ മണ്ണിലെ ഒരു ആണവനിലയങ്ങള്ക്കെതിരെയും ശ്രീലങ്ക പ്രതിഷേധിക്കുകയോ എതിര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും അത് ഇന്ത്യയുടെ പരമാധികാരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: