ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറക്കാന്‍ സാധ്യത. ഇന്ന് നടക്കുന്ന വാര്‍ഷിക വായ്പാ അവലോകനത്തില്‍ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോ നിരക്കില്‍ കാല് ശതമാനം കുറവ് വരുത്തിയേക്കും. ഫക്ടറി ഉത്പാദനം വര്‍ധിപ്പിക്കുക, സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നിവ ലക്ഷ്യമാക്കിയാണ് നിരക്കുകളില്‍ കുറവ് വരുത്താന്‍ ഉദ്ദേശിക്കുന്നത്.
കരുതല്‍ ധനാനുപാതത്തിലും കുറവ് വരുത്തിയേക്കും. സിആര്‍ആര്‍ 75 ബേസിസ് പോയിന്റ് കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എസ്ബിഐ ചെയര്മാന് പ്രദീപ് ചൗധരി അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക്, സിആര്‍ആര്‍ നിരക്ക് 5.5 ശതമാനത്തില്‍ നിന്ന് 4.75 ശതമാനമായി കുറച്ചിരുന്നു. ഇതേ തുടര്‍ന്ന് 48,000 കോടി രൂപ സമാഹരിക്കാന്‍ സാധിച്ചുവെന്നാണ് കണക്ക്.
ഫെബ്രുവരിയില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച 4.1 ശതമാനം കുറഞ്ഞതാണ് നിരക്ക് കുറക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. നിര്‍മാണ മേഖലയിലേയും കണ്‍സ്യൂമര്‍ ഗുഡ്സ് മേഖലയിലേയും മോശം പ്രകടനവും വ്യാവസായിക ഉത്പാദനം കുറയാന്‍ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍.
പണപ്പെരുപ്പം 7 ശതമാനമായി തുടരുന്നതും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറായി തുടരുന്നതും റിസര്‍വ് ബാങ്കിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മാര്‍ച്ചില്‍ പണപ്പെരുപ്പം 6.89 ശതമാനമായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. മാര്‍ച്ച് 2010 നും 2011 ഒക്ടോബര്‍ നും ഇടയില്‍ 13 തവണയാണ് റിസര്‍വ് ബാങ്ക് നിരക്കുകള്‍ ഉയര്‍ത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: