ജലാന്തര്‍: പഞ്ചാബിലെ ജലാന്തറില്‍ ഫാക്ടറി കെട്ടിടം തകര്‍ന്ന് വീണതിനെത്തുടര്‍ന്ന് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് തലസ്ഥാനമായ ചണ്ഡിഗഢില്‍നിന്ന് 150 കിലോ മീറ്റര്‍ അകലെ ജലാന്തര്‍ ഫോക്കല്‍ പോയിന്റ് ഏരിയയിലെ നാലുനില ഫാക്ടറി കെട്ടിടം തകര്‍ന്നത്. ശീതല്‍ ഫൈവേഴ്സ് എന്ന പുതപ്പ് നിര്‍മ്മാണ കമ്പനി പ്രവര്‍ത്തിച്ച കെട്ടിടം ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിന് പിന്നാലെയാണ് തകര്‍ന്നത്. കെട്ടിടം തകര്‍ന്നുവീഴുന്ന സമയത്ത് കെട്ടിടത്തിനുള്ളില്‍ 70 ഓളം ജോലിക്കാര്‍ ഉണ്ടായിരുന്നു. 45 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഡെപ്യൂട്ടി കമ്മീഷണര്‍ പ്രിയങ്ക ഭാരതി വ്യക്തമാക്കി. എന്നാല്‍ രക്ഷപ്പെടുത്തിയ 45 പേരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. അഗ്നിശമനസേനയും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്ന കൃത്യമായ വിവരങ്ങള്‍ ഒന്നുമില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും രാവിലെ ഈ പ്രദേശത്ത് പെയ്ത കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: