കൊല്ലം: മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ കോടതി 14 ദിവസത്തേക്കു കൂടി റിമാന്‍ഡ് ചെയ്തു. ഈ മാസം 30 വരെയാണു റിമാന്‍ഡ് കാലാവധി നീട്ടിയത്. കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ലസ്തോറെ മാസി മിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നീ മറീനുകളുടെ റിമാന്‍ഡ് നീട്ടിയത്.
രാവിലെ 11മണിയോടെയാണ് ഇരുവരെയും കൊല്ലം സിജെഎം കോടതിയില്‍ എത്തിച്ചത്. ഇറ്റാലിയന്‍ സൈനിക ഉദ്യോഗസ്ഥരും കോടതിയില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: