കൊച്ചി: രാജ്യത്ത് ബിഎംഡബ്ല്യു കാറുകളുടെ ഏറ്റവുംമികച്ച വിപണിയാണ് കേരളമെന്ന് ബിഎംഡബ്ല്യു ഇന്ത്യ പ്രസിഡന്റ് ആന്‍ഡ്രിയാസ് ഷാഫ്. ചെറിയ സംസ്ഥാനമെങ്കിലും വര്‍ഷം അഞ്ഞൂറിലേറെ കാറുകള്‍ ഇവിടെ വില്ക്കാനാകുന്നു. കേരളത്തിലെ ആഡംബര കാര്‍ വിപണിയില്‍ പകുതിയിലേറെയും വില്ക്കുന്നതു ബിഎംഡബ്ല്യു ആണെന്ന് ഡീലര്‍ഷിപ്പ് സന്ദര്‍ശനത്തിനെത്തിയ ഷാഫ് പറഞ്ഞു. പുതിയ 3 സീരിസ് സെഡാന് ജൂണ്‍-ജൂലൈയില്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കും. നിലവിലുള്ള 3 സീരിസിനെക്കാള്‍ വലുപ്പവും ശേഷിയും ആഡംബര സൗകര്യങ്ങളും യാത്രാസുഖവും കൂടുതലുള്ള പുതിയ മോഡലിന് ഇന്ധനക്ഷമതയും കൂടുതലാണ്.
പുതിയ നാല് സിലിണ്ടര്‍ പെട്രോള്‍ എന്ജിന് ആദ്യമായി അവതരിപ്പിക്കുകയുമാണ് ഇതില്‍. കമ്പനിയുടെ സെഡാന് കാറുകളില്‍ ഏറ്റവും വില കുറഞ്ഞ മോഡലായ 3 സീരിസിന്റെ പുതിയ പതിപ്പു വരുന്നതോടെ വില്‍പ്പന ഗണ്യമായി വര്‍ധിക്കുമെന്ന് ആന്‍ഡ്രിയാസ് ഷാഫ് പറഞ്ഞു. ഇക്കൊല്ലം ആദ്യമാണ് പുതിയ 3 സീരിസ് യൂറോപ്പില്‍ അവതരിപ്പിച്ചത്. കേന്ദ്ര ബജറ്റിലൂടെ തീരുവകള്‍ വര്‍ധിപ്പിച്ചത് ഒട്ടും ശുഭകരമല്ല. ബിഎംഡബ്ല്യു അടക്കമുള്ള വിദേശ വാഹന വ്യവസായികള്‍ ഇന്ത്യയിലെത്തിക്കുന്ന പുതിയ സാങ്കേതികവിദ്യകളും ബിസിനസ് രീതികളുമൊക്കെ രാജ്യത്തിനേകുന്നത് ദീര്‍ഘകാലത്തേക്കുള്ള ലാഭവും മാതൃകയുമാണ്.
ഓരോ രാജ്യത്തും നിര്‍മിക്കുക എന്നതിനേക്കാള്‍ മികച്ച ഉല്‍പ്പന്നം ലോകത്തെവിടെയും ഏതാണ്ട് ഒരേ വില നിലവാരത്തില്‍ ലഭ്യമാക്കാനാകണം. ഒറ്റയടിക്ക് സ്വതന്ത്രവ്യാപാരം നിലവില്‍വരിക അസാധ്യമാണെന്നും രാജ്യത്തെ വ്യവസായ രംഗം മത്സരക്ഷമത നേടുന്നതുവരെ യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. 3 സീരിസ്, 5 സീരിസ് കാറുകളും എക്സ് 1, എക്സ് 3, എസ് യു വികളുമാണ് കമ്പനി ചെന്നൈയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്യുന്നത്. എഫിഷ്യന്റ ഡൈനാമിക്സ് എന്ന ആശയത്തിലൂന്നി ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവും ഉറപ്പാക്കുന്ന സാങ്കേതിക വിദ്യകളാണ് ഇപ്പോഴത്തെ എല്ലാ മോഡലുകള്‍ ലഭ്യമാകുന്നതെന്നും ഷാഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: