ചെന്നൈ: ശ്രീലങ്കയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സന്ദര്‍ശനം നടത്തുന്ന പാര്‍ലമെന്റ് പ്രതിനിധികളുടെ ഒപ്പം ഡിഎംകെ ഉണ്ടായിരിക്കില്ലെന്ന് പ്രസിഡനൃ എം. കരുണാനിധി വ്യക്തമാക്കി. ഇത്തരത്തിലുളള്ള സന്ദര്‍ശനങ്ങള്‍കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് പ്രതിനിധിസംഘത്തോടൊപ്പം ഡിഎംകെ അംഗങ്ങള്‍ പോകുന്ന കാര്യം ആസൂത്രണം ചെയ്തിട്ടില്ലെന്നും കഴിഞ്ഞ കാര്യങ്ങള്‍ കണ്ട് മനസിലാകുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ലെന്നും ഡിഎംഷെയില്നിന്ന് ആരുംതന്നെ സന്ദര്‍ശനത്തിനില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ ലോക്സഭാ എംപി ടി.കെ.എസ.് ഇളങ്കോവന് ഡിഎംകെയെ പ്രതിനിധീകരിച്ച് ലങ്കയിലേക്ക് പോകുന്നുണ്ട്. 2010 ല്‍ ശ്രീലങ്കാ സന്ദര്‍ശനത്തിനായി പോയ സംഘത്തില്‍ കരുണാനിധിയുടെ മകള്‍ കനിമൊഴിയും ഡിഎംകെ നേതാവ് ടി.ആര്. ബാലുവും ഉണ്ടായിരുന്നു.
ഇന്നുമുതല്‍ 22 വരെയാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാസ്വരാജിന്റെ നേതൃത്വത്തിലുള്ള സംഘം ലങ്ക സന്ദര്‍ശിക്കുന്നത്. അതേസമയം, എഐഎഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത തന്റെ പാര്‍ട്ടിയില്‍നിന്നും സന്ദര്‍ശനത്തിനായി പോകുന്ന പ്രതിനിധിയെ പ്രഖ്യാപിച്ചതും കരുണാനിധിക്ക് രസിച്ചില്ല. എഐഎഡിഎംകെ നേതാവ് വില്യം റാബി ബെര്‍ണാഡ് സംഘത്തിനൊപ്പം പോകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: