തിരുവനന്തപുരം: കേന്ദ്ര വൈദ്യുതി വിഹിതം പുന:സ്ഥാപിച്ചുവെങ്കിലും സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് തുടരേണ്ടിവരുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. 135 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. അതിനാല്‍ 100 മെഗാവാട്ട് അധിക വൈദ്യുതി ലഭിച്ചതുകൊണ്ട് കുറവ് പരിഹരിക്കാനാവില്ല. ഇക്കാരണത്താല്‍ സംസ്ഥാനത്ത് നിലവിലുള്ള അര മണിക്കൂര്‍ ലോഡ് ഷെഡിംഗ് തുടരേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: