ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് തുടങ്ങി. കിഴക്കന്‍ ദല്‍ഹി, തെക്കന്‍ ദല്‍ഹി, വടക്കന്‍ ദല്‍ഹി എന്നിവിടങ്ങളിലെ 272 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2400 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5.30ന് അവസാനിക്കും.
ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും കോണ്‍ഗ്രസിനും ഏറെ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ 18 മാസം മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലയിരുത്തലാകുമെന്നാണ് കണക്കൂകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: