ന്യൂദല്‍ഹി: ആരുഷി വധക്കേസ് പുതിയ വഴിത്തിരിവിലേക്ക്. ആരുഷി-ഹേംരാജ് വധക്കേസില്‍ മാതാവ് നൂപുര്‍ തല്‍വാറിനെ അറസ്റ്റ് ചെയ്യില്ലെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് സിബിഐ കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കേസിലെ പ്രതികളിലൊരാളായ നൂപുറിനെതിരെ ഗാസിയാബാദ് പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് രണ്ട് ദിവസമായി ഇവര്‍ ഒളിവിലായിരുന്നു.
വാറണ്ട് പുറപ്പെടുവച്ച സിബിഐ നടപടിക്കെതിരെ ഹര്‍ജി നല്കിയ നൂപുര്‍ ഇന്നലെ സുപ്രീംകോടതിയില്‍ ഹാജരാകുകയായിരുന്നു. നൂപുറിനെതിരായ അറസ്റ്റ് വാറണ്ട് കോടതി തടയുകയും തുടര്‍നടപടികള്‍ക്കായി സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ പരിഗണനക്കായി വിട്ടുവെന്നും ജസ്റ്റിസ് എ.കെ. പട്നായിക്, ശ്വേതേണ്ടര് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. കേസില്‍ നൂപുറിത്രെ എന്ത് നടപടി സ്വീകരിക്കണമെന്നും വിചാരണ കേള്‍ക്കുന്നത് ഏത് ബെഞ്ചാണ് എന്നത് സംബന്ധിച്ച തീരുമാനം അടുത്തയാഴ്ച ചീഫ്ജസ്റ്റിസ് തീരുമാനിക്കുമെന്നും കോടതി പറഞ്ഞു. അറസ്റ്റ് വാറണ്ടിനെത്തുടര്‍ന്ന് ഒളിവില്‍ പോയ നൂപുറിന് വേണ്ടി സിബിഐ ദല്‍ഹിയിലെ ഇവരുടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും തിരച്ചില്‍ നടത്തിയിരുന്നു. വ്യാഴാഴ്ച നടന്ന കേസിന്റെ വിചാരണ നടപടികളില്‍ ആരുഷിയുടെ പിതാവ് രാജേഷ് തല്‍വാര്‍ പങ്കെടുത്തിരുന്നു.
2008 മെയിലാണ് ആരുഷിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം വീട്ടുജോലിക്കാരനായ ഹേംരാജിനെ വീടിന്റെ ടെറസിന് മുകളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
ആദ്യം ഉത്തര്‍പ്രദേശ് പോലീസ് അന്വേഷിച്ച കേസ് പിന്നീട് തുടരന്വേഷണത്തിനായി സിബിഐക്ക് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: