ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നതിന് ഇന്ത്യ തീരുമാനിച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന പാക് വാണിജ്യമന്ത്രി മഖ്ദൂം അമീന് ഫാഹിമുമായി ഇന്ത്യന്‍ വാണിജ്യമന്ത്രി ആനന്ദ് ശര്‍മ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
എഫ്.ഡി.ഐ കൂടാതെ ഇരു രാജ്യങ്ങളിലെയും ബാങ്കുകളുടെ ശാഖകള്‍ ഇന്ത്യയിലും പാകിസ്ഥാനിലും തുറക്കുന്നതിന് തത്വത്തില്‍ ധാരണയായതായും കൂടിക്കാഴ്ചയ്ക്കു ശേഷം ആനന്ദ് ശര്‍മ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
ഇതോടെ പാക് ബിസിനസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ വിപണി സാദ്ധ്യതയാണ് തുറക്കപ്പെടുന്നത്. റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ പാകിസ്ഥാനിലും സ്റ്റേറ്റ് ബാങ്ക് ഒഫ് പാകിസ്ഥാന് ഇന്ത്യയിലും ശാഖകള്‍ തുറക്കുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇരു നേതാക്കളും പറഞ്ഞ
പ്രതികരിക്കാൻ ഇവിടെ എഴുതുക: