മെല്‍ബണ്‍: താലിബാന് ഭീകരര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍നിന്നും ആസ്ട്രേലിയന്‍ പ്രതിരോധമന്ത്രി സ്റ്റീഫന്‍ സ്മിത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു. അഫ്ഗാന് സേനയെ സന്ദര്ശിക്കുന്നതിനുവേണ്ടി കാണ്ഡഹാര്‍ വിമാനത്താവളത്തില്‍നിന്നും തിരിക്കുമ്പോഴാണ് സംഭവം നടന്നത്. സി-130 ഹെര്‍ക്കുലീസ് എന്ന വിമാനത്തില്‍ സഞ്ചരിക്കുമ്പോഴാണ് താലിബാന് ഭീകരര്‍ ആക്രമണം നടത്തിയത്. അഫ്ഗാനിസ്ഥാനില്‍നിന്നും തിരിക്കാനായി കാത്തുനില്ക്കുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി.
പാശ്ചാത്യ സഖ്യ നേതാക്കള്‍ക്ക് മേല്‍ താലിബാന് ഭീകരര്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് നേരെ താലിബാന് നടത്തിയ ആക്രമണത്തില്‍നിന്നും അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതിരോധമന്ത്രി സ്റ്റീഫന്‍ സ്മിത്ത് ആസ്ട്രേലിയന്‍ സേനയുമായി കൂടിക്കാഴ്ച നടത്തുന്നതിനുവേണ്ടിയാണ് അഫ്ഗാനിസ്ഥാനില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: