കാരക്കാസ്: പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് വെനിസ്വേലയില്‍ തിരിച്ചെത്തി. അര്‍ബുദ രോഗത്തിനോട് മല്ലിട്ട് വിജയിച്ചാണ് ഷാവേസ് തിരിച്ചെത്തിയത്. റേഡിയേഷന് ചികിത്സയുടെ മൂന്നാം ഘട്ടത്തിനായി കഴിഞ്ഞ ആഴ്ചയായിരുന്നു ഷാവേസ് ക്യൂബയിലേക്ക് പോയത്. മാര്‍ച്ചില്‍ അദ്ദേഹം വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയനാകുകയും ചെയ്തിരുന്നു.
വെനിസ്വേലയില്‍ ഏറെ മാറ്റങ്ങള്‍ക്ക് വഴിവെച്ച ഭരണമായിരുന്നു ഷാവേസിന്റേത്. കഴിഞ്ഞ ജൂണിലായിരുന്നു ഷാവേസില്‍ അര്‍ബുദ ബാധ കണ്ടെത്തിയത്. എന്നാല്‍ ഇതിന്റെ ചികിത്സയ്ക്കായി ക്യൂബയിലേക്ക് പോയ അദ്ദേഹത്തിന് ഏത് തരത്തിലുള്ള ക്യാന്‍സറാണെന്നും ഏത് ഭാഗത്താണ് ഇത് പിടിപെട്ടിരിക്കുന്നതെന്നും കണ്ടെത്താനായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: