കാസര്‍കോട്: കാ സര്‍കോട് ജില്ലയടക്കം സംസ്ഥാനത്തെ പൊതു മരാമത്ത് റോഡുകളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും അനുവദിക്കുന്ന ടാര്‍ ഗോവയിലേക്കും കര്‍ണ്ണാടകയിലേക്കും കട്ടുകടത്തുന്നത് ചില കരാറുകാര്‍ ഉള്‍പ്പെട്ട ഗൂഢ സംഘമാണെന്ന് സൂചന. കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അവിശുദ്ധ സഖ്യമാണ് ടാര്‍ കടത്തിന് പിന്നിലെന്ന് ഉറപ്പായിട്ടുണ്ട്. കൃത്യമായ രേഖകളില്ലാതെ കര്‍ണാടകയിലേക്ക് കടത്തുമ്പോള്‍ ആദൂറ്‍ പോലീസ് ടാര്‍ അടങ്ങിയ ലോറി പിടിച്ചെടുത്തതോടെയാണ് കാസര്‍കോട്ടെ ചെര്‍ക്കള കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി നടക്കുന്ന കള്ളക്കടത്തിനെ കുറിച്ച് നടുക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. നാല് ലക്ഷം രൂപ വിലമതിക്കുന്ന ൪൮ ബാരല്‍ ടാറാണ് പോലീസ് പിടിച്ചെടുത്തത്. ഗോവയിലും കര്‍ണാടകയിലും സര്‍ക്കാരിണ്റ്റെ പൊതുമരാമത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നവരിലേറെയും കാസര്‍കോട് സ്വദേശികളാണ്. ഈ സംസ്ഥാനങ്ങളിലെ ഭരണ മാറ്റങ്ങളൊന്നും ബാധകമാകാതെയാണ് കാസര്‍കോട്ടെ കരാര്‍ ലോബികള്‍ പ്രവൃത്തി ഏറ്റെടുക്കുന്നത്. കേരളത്തിലെ പോലെ മാധ്യമങ്ങളുടെയും പൊതു സമൂഹത്തിണ്റ്റെയും അധികൃതരുടെയും ഇടപെടലുകളൊന്നും ഗോവയിലും കര്‍ണാടകത്തിലും കാര്യക്ഷമമല്ലാത്തതിനാല്‍ അവിടങ്ങളിലെ സര്‍ക്കാര്‍ ഖജനാവ് കാര്‍ന്നു തിന്നാന്‍ കരാര്‍ ലോബിക്കാവുന്നുണ്ട്. ഇത്തരം അവിഹിത ഇടപാടുകളുടെ ഇനങ്ങളിലൊന്നാണ് കാസര്‍കോട്ടു നിന്നുള്ള ടാര്‍ കള്ളക്കടത്ത്. കാസര്‍കോട്ടെ റോഡ് പണികള്‍ക്ക് അനുവദിച്ച ടാറാണ് ഗോവയിലും കര്‍ണാടകത്തിലും ഉപയോഗിക്കുന്നതെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ആവശ്യത്തിന് ടാറും മറ്റു ചേരുവകളും ഉപയോഗിക്കാതെ കാസര്‍കോട്ടെ പണികള്‍ നടത്തുന്നത് മൂലം റോഡുകള്‍ തകര്‍ന്ന് തരിപ്പണമാകുമ്പോഴാണ് ജനങ്ങളെ ഒന്നടങ്കം വെല്ലുവിളിച്ച് അന്യസംസ്ഥാനങ്ങളിലേക്ക് ടാര്‍ കടത്തുന്നത്. അതിനിടെ ആദൂറ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ടാര്‍ കള്ളക്കടത്ത് കേസ് വിജിലന്‍സിന് കൈമാറുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: