ലാഹോര്‍: പാക്കിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ളബന്ധം സാധാരണ ഗതിയിലാക്കുവാനുള്ള ശ്രമവും പ്രത്യേകിച്ച് ക്രിക്കറ്റ് ബന്ധം വീണ്ടും പുതുക്കുന്ന കാര്യവും വളരെ സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ കാര്യങ്ങള്‍ക്കും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സന്ധി സംഭാഷണം നടക്കാറുണ്ടെന്നും പ്രത്യേകിച്ച് കാശ്മീര്‍ പ്രശ്നങ്ങള്‍. അതുകൊണ്ട് പ്രശ്ന പരിഹാരത്തിനായി ഇനി മുന്നോട്ട് പോകാമെന്ന് പിഎംഎല്‍എന്‍ നേതാവ് പറഞ്ഞു.
എല്ലാത്തിനും മുന്നോടിയായി ഇന്ത്യ സന്ദര്‍ശനവേളയില്‍ സര്‍ദാരി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി കൂടിക്കാഴ്ച നടത്തുകയും സൂഫി ക്ഷേത്രമായ അജ്മേര്‍ സന്ദര്‍ശിക്കുകയും ചെയ്തതെന്ന് ഷെയറെഫ് വിശദീകരിച്ചു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വീണ്ടും പുതുക്കണമെന്നും അതിനുവേണ്ടി പാക്കിസ്ഥാന് ക്രിക്കറ്റ് സംഘം ഇന്ത്യ സന്ദര്‍ശിക്കണമെന്നും ഇന്ത്യന്‍ സംഘം തിരിച്ച് പാക്കിസ്ഥാനിലും മത്സരത്തിനായി എത്തണമെന്നും അതിനുവേണ്ടി എല്ലാതരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തുമെന്ന് ലാഹോറിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗുമായി കൂടിക്കാഴ്ച നടത്തവേ സര്‍ദാരി ആവശ്യപ്പെട്ടിരുന്നു. ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളുമായി ഇതു സംബന്ധിച്ച് സംസാരിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് ചര്‍ച്ച അനിവാര്യമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ലഷ്ക്കറെ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് മുഹമ്മദ് സയിദിന്റെ തലയ്ക്ക് 10 മില്ല്യണ്‍ യുഎസ് ഡോളര്‍ പ്രഖ്യാപിച്ചതു സംബന്ധിച്ച് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുമായി രണ്ടുതവണ സംസാരിച്ചെന്നും ഷെരീഫ് പിന്നീട് പറഞ്ഞു. ഗിലാനിയുടെ ഈ പ്രഖ്യാപനത്തെ അമേരിക്ക അഭിനന്ദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1999 ല്‍ പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുവാന്‍ മുന്‍കൈ എടുത്തിരുന്നുവെന്നും രാഷ്ട്രപതിയായിരുന്ന പര്‍വേശ് മുഷറഫ് സമാധാന ചര്‍ച്ചകള്‍ക്കുവേണ്ടി ശ്രമം നടത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: