യാംഗൂണ്‍: പാര്‍ലമെന്റ് പ്രവേശനത്തിന് മുമ്പ് മ്യാന്മര് പ്രതിപക്ഷനേതാവ് ആങ്ങ് സാന്‍ സൂകി മ്യാന്മര് പ്രസിഡന്റ് തെയ്ന്‍ സീനുമായി കൂടിക്കാഴ്ച നടത്തി. ജനാധിപത്യവല്‍ക്കരണത്തെയും രാജ്യത്തെ സമാധാന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് മുമ്പ് നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി വക്താവ് അറിയിച്ചു. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം ഏപ്രില്‍ 23 ന് തുടങ്ങാനിരിക്കെയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ ഇരു നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചകളാണ് ഉപതെരഞ്ഞെടുപ്പിനും സൂകിയുടെ പാര്‍ലമെന്റ് പ്രവേശനത്തിനും വഴിവെച്ചത്. രാഷ്ട്രീയ നവോത്ഥാനത്തിന് ഇത് ഒരു മുതല്‍ക്കൂട്ടാകുമെന്നും സൈന്യത്തിനാവശ്യമായ പിന്‍ബലം നല്‍കുമെന്നും സൂകി നേരത്തെ വ്യക്തമാക്കിയിരുന്നു.
സൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ 43 സീറ്റുകള്‍ കരസ്ഥമാക്കിയിരുന്നു. മ്യാന്മറില് നിലനിന്നിരുന്ന സൈനിക ഭരണത്തിനെതിരെയാണ് സൂകി ഇത്രയും വോട്ടുകള്‍ കരസ്ഥമാക്കിയത്. മ്യാന്മറിന്റെ വികസനത്തിന് വേണ്ടി പാശ്ചാത്യരാജ്യങ്ങള്‍ എല്ലാം തന്നെ സഹായങ്ങള്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. അരനൂറ്റാണ്ടിലേറെയായി സൈനിക ഭരണത്തില്‍ കീഴിലായിരുന്ന മ്യാന്മറില് നടന്ന തെരഞ്ഞെടുപ്പ് മ്യാന്മറിന്റെ ചരിത്രത്തിലെ നാഴികക്കല്ലിനാണ് തുടക്കമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: