കൊല്‍ക്കത്ത: ഐപിഎല്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിലിരുന്ന് പുകവലിച്ചതിന് ഹിന്ദി ചലച്ചിത്രതാരം ഷാരൂഖ് ഖാനെതിരെ കേസെടുത്തു. തിങ്കളാഴ്ച ജയ്പൂരിലെ സ്വാമി മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് ഷാരൂഖ് പുകവലിച്ചത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഷാരൂഖിനെതിരായ കേസ് സമര്‍പ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട വിചാരണ ഇന്ന് കോടതിയില്‍ നടക്കും. പൊതുസ്ഥലത്ത് പുകവലിക്കുന്നത് രാജസ്ഥാനില്‍ 2000 ത്തില്‍ നിരോധിച്ചതാണ്. ആയിരത്തോളം വരുന്ന കാണികള്‍ക്ക് മുന്നിലിരുന്നാണ് ഷാരൂഖ് പുകവലിച്ചത്.
ജയ്പൂര്‍ ക്രിക്കറ്റ് അക്കാദമി ഡയറക്ടര്‍ ആനന്ദ് സിംഗ് റാത്തോറിന്റെ അനുമതിയോടെയാണ് ഷാരൂഖിനെതിരായ പരാതി കോടതിയില്‍ നല്‍കിയതെന്ന് അഭിഭാഷകനായ നേം സിംഗ് റാത്തോര്‍ വ്യക്തമാക്കി. കളി കാണാന്‍ വന്നവരെ പരിശോധനക്കുശേഷമാണ് സ്റ്റേഡിയത്തിലേക്ക് കയറ്റിവിട്ടത്.
സ്റ്റേഡിയത്തിനുള്ളില്‍ കയറ്റാന്‍ പറ്റാത്ത വസ്തുക്കള്‍ ഉണ്ടോയെന്ന് പോലീസ് പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സിഗററ്റ് പാക്കറ്റ് സ്റ്റേഡിയത്തിനുള്ളിലേക്ക് കൊണ്ടുവരാന്‍ ഷാരൂഖിന് അനുമതി നല്‍കിയത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും അഭിഭാഷകന് പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥന് കൂടിയാണ് ഷാരൂഖ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: