ന്യൂദല്‍ഹി: മാനസിക വൈകല്യമുള്ള ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ പാക് തടവുകാരെ സ്വദേശത്തേക്ക് വിട്ടയക്കാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി. ഈ പ്രശ്നം ഇരുരാഷ്ട്രങ്ങളും ഗൗരവമായി കാണണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരുരാഷ്ട്രങ്ങളിലെയും നേതാക്കള്‍ എന്തുകൊണ്ട് ഈ വിഷയം ചര്‍ച്ച ചെയ്തില്ലായെന്നും കോടതി നേരിട്ട് പരാമര്‍ശിക്കാതെ ചോദിച്ചു. എന്തുകൊണ്ട് ഇവരെ സ്വദേശത്തേക്ക് വിട്ടയച്ചില്ലെന്നും ശിക്ഷാ കാലാവധി പൂര്‍ത്തിയായിട്ടും ഇവരെ തടവില്‍ പാര്‍പ്പിക്കുന്നത് വേദനാജനകമാണെന്നും ജസ്റ്റിസ് ലോദയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.
ജയിലിലുള്ള 21 തടവുകാരില്‍ 16 പേര് മാനസിക വൈകല്യമുള്ളവരാണ്. അഞ്ചുപേര്‍ക്ക് കേള്‍വിക്കുറവും സംസാരശേഷിയുമില്ല. പാക്കിസ്ഥാനി മൈക്രോബയോളജിസ്റ്റ് മിഷ്ടിയെ വിട്ടയക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ മന്മോഹന്-സര്‍ദാരി കൂടിക്കാഴ്ചയിലാണ് ഉയര്‍ന്നുവന്നത്. തടവില്‍ കഴിയുന്നവരെ സ്വദേശത്തേക്ക് വിട്ടയക്കുന്നതിന് കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം കോടതി നല്‍കിയിട്ടുണ്ട്. ഈ കാലയളവിനുള്ളില്‍ ഇവരുടെ കാര്യത്തില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാം. കേസിന്റെ അടുത്ത വിചാരണ മെയ് രണ്ടിന് നടക്കും.
ജയിലില്‍ ഇവര്‍ക്ക് കൃത്യമായ പരിഗണന ലഭിക്കുന്നുണ്ടാകും. എന്നാല്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഇവരെ വിട്ടയക്കാത്തത് വേദനാജനകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ കേസില്‍ കോടതി ഏറ്റവും വലിയ പരിഗണനയാണ് നല്‍കുന്നതെന്നും ബെഞ്ച് പറഞ്ഞു.
രാജ്യത്തെ വിവിധ ജയിലുകളിലായി ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സ്വദേശത്തേക്ക് പോകാതെ തടവുപുള്ളികളുണ്ടെന്ന് കാട്ടി ജമ്മുകാശ്മീര്‍ പാന്തേഴ്സ് പാര്‍ട്ടി നേതാവ് ബീംസിംഗ് നല്കിയ പൊതുതാല്പര്യഹര്ജിയില് വിചാരണ കേള്‍ക്കുകയായിരുന്നു കോടതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: