ഹെരാത്: അഫ്ഗാനില്‍ ചാവേറാക്രമണത്തില്‍ പതിനൊന്ന് പോലീസുകാര്‍ ഉള്‍പ്പെടെ പത്തൊമ്പത് പേര് മരിച്ചു. ഇരുപത്തി മൂന്ന് പേര്‍ക്കു പരുക്കേറ്റു. ഹെരാത് നഗരത്തില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
ആക്രമണത്തിനു പിന്നില്‍ ഇറാന് തീവ്രവാദികള്‍ക്കു പങ്കുണ്ടെന്നു സംശയിക്കുന്നതായി യുഎസ് അറിയിച്ചു. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണു ഹെരാത്. ഖുര്‍ആന്‍ കത്തിച്ചതിനെതിരേ നാറ്റോ സൈനികര്‍ക്കെതിരേ ഫെബ്രുവരിയില്‍ നടന്ന പ്രതിഷേധമൊഴിച്ചാല്‍ താരതമ്യേന ശാന്തമായ പ്രദേശമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: