ആലുവ: വരാപ്പുഴ പീഡനക്കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന് ആരോപണമുള്ള പോലീസ് ഉദ്യോഗസ്ഥന് ആലുവായില്‍ ഡിവൈഎസ്പി സ്ഥാനത്തിനായി ചരടുവലിക്കുന്നു. വരാപ്പുഴ പീഡനക്കേസില്‍ 62 ദിവസം റിമാന്റില്‍ കഴിഞ്ഞ പുത്തന്‍വേലിക്കര സ്വദേശിയായ കോടീശ്വരനില്‍ നിന്നാണ് ഈ ഉദ്യോഗസ്ഥന് 5 ലക്ഷം രൂപ കൈക്കുലി വാങ്ങിയതായി ആരോപണമുള്ളത്.
വാടകയ്ക്കെടുത്ത് വിമാന സര്‍വീസ് ആരംഭിക്കുന്നതിനായി 90 കോടിയോളം രൂപ മുടക്കിയിട്ടുള്ള പീഡനകേസിലെ പ്രതി എങ്ങനെയും രക്ഷപ്പെടണമെന്ന ചിന്തയിലാണ് ഈ ഉദ്യോഗസ്ഥന് പണം നല്‍കിയത്. റിമാന്റില്‍ കഴിഞ്ഞ ആളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ കോടതിക്ക് മാത്രമെ കഴിയൂവെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് ഇയാള്‍ പോലീസ് ഉദ്യോഗസ്ഥന്റെ കെണിയില്‍ വീണത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആലുവ പാലസില്‍ താമസിക്കുന്നതിനിടെ മുറിയില്‍ അതിക്രമിച്ച് കയറി സ്ത്രീ ബഹളമുണ്ടാക്കിയതും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് തങ്ങിയമുറിയ്ക്ക് മുമ്പില്‍ 30 ഓളം വനിതാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രകടനം നടത്തുകയും ബഹളമുണ്ടാക്കുകയുമെല്ലാം ചെയ്തത് ഈ ഉദ്യോഗസ്ഥന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലക്കാരനായിരിക്കെയാണ്. ഇത് ഗുരുതരമായ വീഴ്ചകളായികാണക്കാക്കിയിരുന്നു. സഭാ തര്‍ക്കത്തെതുടര്‍ന്ന് പൂട്ടികിടക്കുന്ന തൃക്കുന്നത്ത് സെമിനാരിയില്‍ ഓര്‍മപെരുന്നാളിനോടനുബന്ധിച്ച് ആരാധന നടത്തുന്ന രംഗം പിറവം തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ് ചിലചാനലുകള്ക്ക് ലഭിക്കാനിടയായ സംഭവം രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണ്. നേരത്തെ ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും ശ്രമിച്ചിട്ടും നടക്കാതെ നിരാശനായി കഴിയുമ്പോഴാണ് ആലുവയ്ക്ക് വേണ്ടി ഈ ഉദ്യോഗസ്ഥന് ശ്രമം നടത്തുന്നത്. ഇതിനായി ഈ പോലീസ് ഉദ്യോഗസ്ഥന് ഭരണക്കാര്‍ക്ക് പിന്നാലെ പായുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: