കൊച്ചി: യുഡിഎഫിന്റെ അഴിമതി കേന്ദ്രം മുതല്‍ കോര്പ്പറേഷന് ഡിവിഷന് വരെയും മുനിസിപ്പല്‍ കൗണ്‍സിലര്‍ തൊട്ട് പഞ്ചായത്ത് വാര്‍ഡ് വരെ ബഹുദൂരം മുന്നോട്ട് പോകുകയാണ് എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന് അഭിപ്രായപ്പെട്ടു. കൊച്ചി കോര്പ്പേറേഷന് കടവന്ത്ര 57-ാം ഡിവിഷനില്‍ കൗണ്‍സിലര്‍ മദ്യ ഭൂമാഫിയ കൂട്ടുപിടിച്ചിട്ടുള്ള ഗുണ്ടായിസത്തിനും അഴിമതി ഭരണത്തിനുമെതിരെ യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സഘടിപ്പിച്ച അഴിമതിക്കെതിരെ രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
57-ാം ഡിവിഷനില്‍ കൗണ്‍സിലറെ കൂട്ടുപിടിച്ച് അഴിമതിക്ക് കൂട്ടുനിന്ന് പണം പറ്റിച്ച് ജനങ്ങളെ ഒറ്റുകൊടുക്കുന്ന രാഷ്ട്രീയ നിചത്വത്തില് നിന്ന് യുഡിഎഫ് അടക്കമുള്ള പാര്‍ട്ടികള്‍ പിന്മാറണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.ഷൈജു അഭിപ്രായപ്പെട്ടു. യോഗത്തില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ കല്ലായത്ത് അദ്ധ്യക്ഷനായിരുന്നു. ന്യൂനപക്ഷ സംസ്ഥാന ജനറല്‍ സെക്രട്ടറി ജിജി ജോസഫ്, ഭാഷാ ന്യൂനപക്ഷ സെല്‍ കണ്‍വീനര്‍ സി.ജി.രാജഗോപാല്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സെക്രട്ടറി ലെന്‍സണ്‍ തായങ്കേരി. യുവമോര്‍ച്ച ജില്ലാ സെക്രട്ടറിമാരായ അജേഷ്, ഷിനോസ്, ബിജെപി ജില്ലാ കമ്മറ്റി അംഗമായ വി.കെ.സുദേവന്, എം.ജി.ഷാജി, സുനില്‍ പെരുമ്പളം, നടരാജന്, അനീഷ് ടി.പി. തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: