സിയോള്‍: മൂന്നാമതൊരു ആണവ പരീക്ഷണത്തിന് വടക്കന്‍കൊറിയ ഒരു ഭൂഗര്‍ഭ തുരങ്കം നിര്‍മിക്കുന്നതായി തെക്കന്‍ കൊറിയ. ടണല്‍ നിര്‍മാണം സംബന്ധിച്ചുള്ള ഒരു സാറ്റലൈറ്റ് ചിത്രം ഉത്തരകൊറിയയുടെ രഹസ്യാന്വേഷണ അധികൃതര്‍ ഒരു ന്യൂസ് ഏജന്‍സിക്ക് കൈമാറിയിരുന്നു. ഏപ്രില്‍ 12നും 16നും ഇടയ്ക്ക് വടക്കന്‍ കൊറിയ ഒരു ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിക്കുവാനുള്ള തയ്യാറെടുപ്പിലാണെന്നും ആ പരീക്ഷണം അമേരിക്കയെ ലക്ഷ്യമിട്ടായിരിക്കുമെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: