തൃപ്പൂണിത്തുറ: ഭാരതത്തിലെ പാരമ്പര്യ വിജ്ഞാനത്തിന്റെ ഗഹനത സൂക്ഷിച്ചുകൊണ്ടുപോകാന്‍ സാധിക്കുന്നില്ല എന്നത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയാണെന്ന് പ്രൊഫസര്‍ കെ.ജി.പൗലോസ് അഭിപ്രായപ്പെട്ടു. ശിവദ്വിജ സേവാസമിതി എറണാകുളം മേഖല സംഘടിപ്പിച്ച സംസ്ഥാന ആയുര്‍വേദ സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആയുര്‍വേദത്തിലെ ജനപഥലാളിത്യം നഷ്ടപ്പെട്ടതോടെ അതിന്റെ അടിത്തറ നഷ്ടപ്പെട്ടുവെന്നും നാട്ടറിവ് ഓറല്‍ ട്രഡീഷന്‍ വിജ്ഞാനത്തെ നശിപ്പിച്ചത്് ബ്രിട്ടീഷുകാരാണെന്നും 20 വര്‍ഷം കഥകളി അഭ്യസിച്ച പ്രശസ്തരായ അദ്ധ്യാപകര്‍ക്ക് സര്‍കലാശാലയില്‍ പഠിപ്പിക്കാന്‍ സാധിക്കില്ലെന്നും പിഎച്ച്ഡി എടുത്തവര്‍ക്ക് പഠിപ്പിക്കാമെന്നുമുള്ള വ്യവസ്ഥിതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് ലഭിച്ച പാരമ്പര്യ വിജ്ഞാനം അടുത്ത തലമുറയിലേക്ക് പകരാനുള്ള ബാധ്യത നമുക്കുണ്ടെന്നും അത് ചെയ്യാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
സെമിനാര്‍ ഡോ.സി.കെ.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ രംഗത്തെ അദ്ധ്യാപന രീതിയാണ് താന്‍ മെഡിക്കല്‍ കോളേജില്‍ പിന്തുടര്‍ന്നതെന്നും അതു കൊണ്ടാണ് വിജയിക്കാനായതെന്നും ഡോ.രാമചന്ദ്രന് പറഞ്ഞു.
ഡോ.ഈശ്വരശര്‍മ്മ (പ്രിന്‍സിപ്പല്‍ കോട്ടക്കല്‍ ആയുര്‍വേദ കോളേജ്) മുഖ്യ പ്രഭാഷണം നടത്തി. ഡോ.മുരളി, ഡോ.ഗോവിന്ദന് നമ്പൂതിരി, ഡോ.കിരാത മൂര്‍ത്തി, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ.സി.എസ്.ഇന്ദിര സോവനീര്‍ പ്രകാശനം ചെയ്തു. ആയൂര്‍വേദത്തെ കുറിച്ചുള്ള ഓഡിയോവിഷ്വല്‍ പ്രദര്‍ശനവും നടന്നു. അഡ്വ.ഹരിശര്‍മ സ്വാഗതവും ശ്രീധരന് മുസ്സത് നന്ദിയും പറഞ്ഞു. ഫോട്ടോ പ്രദര്‍ശനം പ്രൊഫ.കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ സംസ്ഥാനത്തെ 300 ഓളം പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: