കൊച്ചി: കേന്ദ്രമന്ത്രി കെ.വി.തോമസ് അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. വിദേശ രാജ്യത്തിന്റെ സഹായിയായി പ്രവര്‍ത്തിച്ച് രാജ്യതാല്‍പ്പര്യങ്ങളെ അവഗണിക്കുന്ന തോമസ് രാജിവെക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
ഇറ്റാലിയന്‍ കപ്പലില്‍നിന്നും വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്കി കേസൊതുക്കാന്‍ ശ്രമം നടക്കുകയാണ്. ഇറ്റാലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പാതിരിമാര്‍ക്കും മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളെ കാണാന്‍ സൗകര്യമൊരുക്കി കൊടുത്തതും കെ.വി.തോമസാണ്.
മുസ്ലീംലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാനം ഹൈക്കമാന്റിന്റെ തലയിലിട്ട് ഉത്തരവാദിത്തത്തില്‍നിന്ന് തലയൂരാന്‍ കെപിസിസി ശ്രമിക്കുകയാണെന്നും വി.മുരളീധരന് പറഞ്ഞു. അടുത്തമാസം തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ നയരേഖയുടെ കരട് രൂപീകരണ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: